കേ​ര​ളം ഗ​ഞ്ച​പ്പു​ക ല​ഹ​രി​യി​ൽ! ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ പി​ടി​ച്ച​ത് 339 കി​ലോ ക​ഞ്ചാ​വ്

ഋ​ഷി
തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ പു​തു​വ​ർ​ഷം പി​റ​ന്ന് ര​ണ്ടു മാ​സ​ത്തി​നു​ള​ളി​ൽ എ​ക്സൈ​സ് വ​കു​പ്പ് പി​ടി​കൂ​ടി​യ​ത് 339 കി​ലോ ക​ഞ്ചാ​വ്. ഇ​തി​ൽ 126 കി​ലോ​യി​ല​ധി​ക​വും പി​ടി​ച്ച​ത് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്ന്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ ര​ണ്ടു മാ​സ​ങ്ങ​ളി​ൽ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന്‍റെ അ​ള​വി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് ഇ​ത്ത​വ​ണ പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത് 166.117 കി​ലോ ക​ഞ്ചാ​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഇ​തി​ന്‍റെ തോ​ത് 172.971 ആ​യി ഉ​യ​ർ​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ജ​നു​വ​രി​യി​ൽ 52.42 കി​ലോ​യും ഫെ​ബ്രു​വ​രി​യി​ൽ 74.385 കി​ലോ​യും ക​ഞ്ചാ​വ് പി​ടി​കൂ​ടി. ജ​നു​വ​രി​യി​ൽ തി​രു​വ​ന​ന്ത​പു​രം (12.015), എ​റ​ണാ​കു​ളം (15.857), മ​ല​പ്പു​റം (15.825), വ​യ​നാ​ട് (32.3) എ​ന്നി​ങ്ങ​നെ​യാ​ണ് പ​ത്തു​കി​ലോ​യ്ക്ക് മു​ക​ളി​ലു​ള്ള ക​ണ​ക്ക്. മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം പ​ത്തു​കി​ലോ​യി​ൽ താ​ഴെ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ മാ​സം തി​രു​വ​വ​ന്ത​പു​രം (14.67), കൊ​ല്ലം (10.204), മ​ല​പ്പു​റം (22.218) എ​ന്നി​ങ്ങ​നെ​യാ​ണ് പ​ത്തു​കി​ലോ​യ്ക്ക് മു​ക​ളി​ലു​ള്ള എ​ക്സൈ​സി​ന്‍റെ ക​ഞ്ചാ​വു വേ​ട്ട.​ജ​നു​വ​രി​യെ അ​പേ​ക്ഷി​ച്ച് എ​റ​ണാ​കു​ളം, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ ക​ഞ്ചാ​വ് കേ​സു​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ കൊ​ല്ല​ത്ത് കേ​സ് വ​ർ​ധി​ച്ചു.

മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം പ​ത്തു​കി​ലോ​യി​ൽ കു​റ​വാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ങ്കി​ലും വ​ർ​ഷാ​ദ്യ​ത്തി​ൽ ത​ന്നെ ആ​ദ്യ​ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ നാ​നൂ​റ് കി​ലോ​യ്ക്ക് അ​ടു​ത്ത് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ പി​ടി​കൂ​ടി​യെ​ന്ന​ത് കേ​ര​ള​ത്തി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ ര​ണ്ടു മാ​സ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 337 കി​ലോ ക​ഞ്ചാ​വാ​ണ്. ജ​നു​വ​രി​യി​ൽ 179.808, ഫെ​ബ്രു​വ​രി​യി​ൽ 157.728 കി​ലോ ക​ഞ്ചാ​വും ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​ച്ചു.

അ​ന്നും പാ​ല​ക്കാ​ട് ത​ന്നെ​യാ​ണ് ക​ഞ്ചാ​വ് കേ​സി​ൽ മു​ന്നി​ട്ടു നി​ന്ന​ത്. 97.127 കി​ലോ ക​ഞ്ചാ​വാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ ര​ണ്ടു മാ​സ​ത്തി​ൽ പാ​ല​ക്കാ​ട് നി​ന്ന് പി​ടി​ച്ച​ത്. 2018 ജ​നു​വ​രി​യി​ൽ 50.774 ഉം ​ഫെ​ബ്രു​വ​രി​യി​ൽ 46.353 കി​ലോ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.ഈ ​വ​ർ​ഷം ആ​ദ്യ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 21,177 റെ​യ്ഡു​ക​ളാ​ണ് എ​ക്സൈ​സ് ന​ട​ത്തി​യ​ത്. 40,723 ലി​റ്റ​ർ വാ​ഷ് വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പി​ടി​കൂ​ടി.

749.925 ലി​റ്റ​ർ അ​രി​ഷ്ട​വും 627.85 ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു മാ​സ​ത്തി​നി​ടെ പി​ടി​ച്ച 432.500 ലി​റ്റ​ർ സ്പി​രി​റ്റി​ൽ 430 ലി​റ്റ​റും തൃ​ശൂ​രി​ൽ നി​ന്നാ​യി​രു​ന്നു. 3,83,833 വാ​ഹ​ന​ങ്ങ​ളും ര​ണ്ടു മാ​സ​ത്തി​നി​ടെ പ​രി​ശോ​ധി​ച്ചു. ക​ഞ്ചാ​വ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കേ​ര​ള​ത്തി​ൽ വ​ർ​ധി​ക്കു​ക​യും ഇ​തെ​ത്തു​ട​ർ​ന്ന് കൊ​ല​പാ​ത​കം ഉ​ൾ​പ്പ​ടെ​യു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​യ്ഡു​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts