കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്ന് വെസ്റ്റ്ബംഗാള് സ്വദേശികള്‍ അറസ്റ്റില്‍. കലൂര്‍ കതൃക്കടവ് റോഡില്‍ എജെ ഹാളിന് സമീപത്തു നിന്നും കൊച്ചി സിറ്റി ഡാന്‍സാഫ് സംഘമാണ് വെസ്റ്റ്ബംഗാള് സ്വദേശികളായ സിറാജ് ശേഖ്(39), താജെല് മണ്ഡാല്‍(29), സെയ്ദുള്‍ മണ്ഡാല്‍(29) എന്നിവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 24.086 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് ഇവരുടെ ലഹരി ഇടപാട് സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
