അ​ത് ഞാ​ന​ല്ല, എ​ന്‍റെ സെ​ൽ​ഫി ഇ​ങ്ങ​നെ​യ​ല്ല..! ജ​വാ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നി​ൽ​ക്കു​ന്ന ചി​ത്രം സെ​ൽ​ഫി​യ​ല്ലെ​ന്ന മ​റു​പ​ടി​യു​മാ​യി ക​ണ്ണ​ന്താ​നം

കോ​ട്ട​യം: വി​വാ​ദ​ത്തെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ച ചി​ത്ര​ത്തി​നു വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം രം​ഗ​ത്ത്. പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നി​ൽ​ക്കു​ന്ന ചി​ത്രം സെ​ൽ​ഫി​യ​ല്ലെ​ന്ന് വി​ശ​ദീ​ക​രി​ച്ചാ​ണ് മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​വാ​ന്‍റെ വ​സ​തി​യി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു മു​ന്നോ​ട്ടു ക​ട​ക്കു​മ്പോ​ൾ ആ​രോ എ​ടു​ത്ത ചി​ത്ര​മാ​ണ്. അ​വ​ർ ഇ​ത് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ കൈ​കാ​ര്യം ചെ​യു​ന്ന ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്തു. ആ ​ചി​ത്രം സെ​ൽ​ഫി​യ​ല്ല​യെ​ന്നു വി​ശ​ദ​മാ​യി നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും. താ​ൻ സെ​ൽ​ഫി എ​ടു​ക്കാ​റി​ല്ലെ​ന്നും ഇ​തു​വ​രെ സെ​ൽ​ഫി എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ക​ണ്ണ​ന്താ​നം പ​റ​യു​ന്നു. ഫേ​സ്ബു​ക്കി​ലാ​ണ് ക​ണ്ണ​ന്താ​നം ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്.

ആ​വ​ശ്യ​മി​ല്ലാ​ത്ത വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​തെ രാ​ഷ്ട്ര​പു​രോ​ഗ​തി​ക്കു വേ​ണ്ടി നി​സ്വാ​ർ​ത്ഥ​മാ​യി പ്ര​യ​ത്നി​ക്കു​ക​യാ​ണ്‌ യു​വ​ത​ല​മു​റ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ചെ​യ്യേ​ണ്ട​തെ​ന്നും കൂ​ടി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വി.​വി.​വ​സ​ന്ത​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ​നി​ന്നു​ള്ള ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്താ​ണ് അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം പു​ലി​വാ​ലു പി​ടി​ച്ച​ത്. ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ സെ​ൽ​ഫി​യു​ടെ പേ​രി​ൽ മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ ന​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തോ​ടെ പേ​ജി​ൽ​നി​ന്നു മ​ന്ത്രി പോ​സ്റ്റ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ചി​ത്രം പി​ൻ​വ​ലി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.

Related posts