കാ​ലം മാ​യ്‌​ക്കാ​ത്ത ചു​വ​രെ​ഴു​ത്ത് ! ക​ണ്ണൂ​ർ ചെ​റു​കു​ന്ന് കൊ​വ്വ​പ്പു​റ​ത്ത് 1977ൽ ​ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ ചു​വ​രെ​ഴു​ത്തു​ക​ൾ.

തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന്‍റെ വീ​റും വാ​ശി​യും വി​ളി​ച്ചോ​തു​ന്ന ചു​മ​രെ​ഴു​ത്ത് 42 വ​ർ​ഷ​ത്തി​ന് ശേ​ഷ​വും മാ​യാ​തെ തി​ള​ങ്ങു​ന്നു. 1977 ൽ ​കു​മ്മാ​യ​വും നീ​ല ചാ​യ​വും പൂ​ശി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ ചു​മ​രെ​ഴു​ത്താ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​കു​ന്ന് കൊ​വ്വ​പ്പു​റ​ത്തെ ചു​മ​രി​ൽ ഇ​ന്നും മാ​യാ​തെ തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

കു​മ്മാ​യ​വും ചാ​യ​വും ക​ല​ക്കു​ന്ന​തോ​ടൊ​പ്പം ഉ​ന്ന മു​രി​ക്കി​ന്‍റെ തോ​ൽ ചെ​ത്തി ഇ​ടി​ച്ചു അ​തി​ന്‍റെ പ​ശ​യും ചേ​ർ​ക്കും. ഇ​താ​ണ് ഇ​ങ്ങ​നെ മാ​യാ​തെ നി​ൽ​ക്കാ​ൻ കാ​ര​ണം. ഓ​ട് മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ ചു​മ​രി​ൽ ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് ചു​മ​രെ​ഴു​ത്തു ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്തം.

സി​പി​എം സ്ഥാ​നാ​ർ​ത്ഥി​യാ​യി അ​ഞ്ചാം നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​ഴീ​ക്കോ​ട് അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ച​ട​യ​ൻ ഗോ​വി​ന്ദ​നും ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഒ. ​ഭ​ര​ത​നും വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ചു​ള്ള ചു​വ​രെ​ഴു​ത്താ​ണ് ഇ​ന്നും മാ​യാ​ത്ത മു​ദ്ര​യാ​യി തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

Related posts