പതിനെട്ടുകാരി പീഡിപ്പിച്ചെന്ന് പതിനാറുകാരി പോലീസ് സ്‌റ്റേഷനില്‍, കണ്ണൂരില്‍ നടന്ന സംഭവത്തില്‍ പതിനെട്ടുകാരി വെട്ടിലായത് സ്വയം രക്ഷിക്കപ്പെടാനുള്ള നീക്കത്തിനൊടുവില്‍, സംഭവം ഇങ്ങനെ

ണ്ണൂര്‍ തളിപ്പറമ്പില്‍ നിന്ന് വരുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്. കൂട്ടുകാരിയുടെ പിതാവും സഹോദരനും പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിക്കാണ് സ്വന്തം പരാതി തിരിച്ചടിയായത്. തളിപ്പറമ്പ് സ്വദേശിനിയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പതിനാറുകാരിയായ ഇവരുടെ കൂട്ടുകാരി വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നതും പതിനെട്ടുകാരി കുടുങ്ങുന്നതും.

ഒരുവര്‍ഷം മുമ്പ് പരിചയപ്പെട്ട പതിനെട്ടുകാരി താനുമായി അടുത്തശേഷം സ്വവര്‍ഗ ലൈംഗികതയ്ക്ക് ഇരയാക്കിയെന്നാണ് പതിനാറുകാരി പോലീസിനോടു പറഞ്ഞത്. ഇതോടെ പതിനെട്ടുകാരിക്കെതിരേ പോക്‌സോ വകുപ്പും ചുമത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ തമ്മില്‍ അരുതാത്ത ബന്ധം ആരംഭിച്ചു. പതിനാറുകാരിയായ പെണ്‍കുട്ടി ഒടുവില്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും പതിനെട്ടുകാരിയെ നേരില്‍ കണ്ട് താക്കീത് ചെയ്തു വിടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം 18 കാരി 16 കാരിയുടെ പിതാവിനും സഹോദരനുമെതിരെ തളിപ്പറമ്പ് പൊലീസിന്‍ പരാതിയുമായി എത്തുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയും പരാതി നല്‍കി. ഇതാണ് പതിനെട്ടുകാരിക്ക് വിനയായത്. സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.

Related posts