ഗ്യാസ് സബ്സിഡി ലഭിക്കാൻ കഴുത്തിലണിഞ്ഞ മാലയുടെ തൂക്കം നോക്കണം; അയ്മനത്ത് വൃദ്ധയെ കബളിപ്പിച്ച് മാല തട്ടിയെടുത്ത് യുവാക്കൾ മുങ്ങി;  രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്

കോ​ട്ട​യം: അ​യ്മ​ന​ത്ത് ഗ്യാ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​വു​മെ​ന്ന് പോ​ലീ​സ്. പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ല്കി​യി​രു​ന്നു. ഇ​തുക​ണ്ട് ചി​ല​ർ പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​ൽ ചി​ല​ർ ന​ല്കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി.

കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ചു ര​ണ്ട​ര​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത​ത്. അ​യ്മ​നം വ​ട്ട​യ്ക്കാ​ട്ട് ജാ​ന​കി​യു​ടെ (83) സ്വ​ർ​ണ​മാ​ല​യാ​ണ് ത​ട്ടി​പ്പ് സം​ഘം ക​വ​ർ​ന്ന് മു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണു സം​ഭ​വം. ഇ​ള​യ മ​ക​ൻ പ്ര​മോ​ദി​നും ഭാ​ര്യ​യ്ക്കു​മൊ​പ്പ​മാ​ണ് ജാ​ന​കി താ​മ​സി​ക്കു​ന്ന​ത്.

ഇ​രു​വ​രും പു​റ​ത്തുപോ​യ സ​മ​യ​ത്ത് കാ​റി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ഗ്യാ​സ് അ​ടു​പ്പു​മാ​യി വീ​ട്ടി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ഗ്യാ​സ് ക​ണ​ക്ഷ​ൻ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഘം എ​ത്തി​യ​ത്. ജാ​ന​കി​യോ​ട് റേ​ഷ​ൻ കാ​ർ​ഡും, ആ​ധാ​ർ കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ സ​ബ്സി​ഡി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക​ഴു​ത്തി​ൽ​ കി​ട​ക്കു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ തൂ​ക്കം അ​റി​യ​ണ​മെ​ന്ന് സം​ഘം ജാ​ന​കി​യെ അ​റി​യി​ച്ചു. ജാ​ന​കി സ്വ​ർ​ണ മാ​ല ഉൗ​രി ന​ൽ​കി​യ ഉ​ട​ൻ മാ​ല​യു​മാ​യി സ്ഥ​ലംവി​ട്ടു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഇ​വ​രെ കാ​ണാ​താ​യ​തോ​ടെ​യാ​ണു ത​ട്ടി​പ്പാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.

രേ​ഖാ ചി​ത്രം ക​ണ്ട് തി​രി​ച്ച​റി​യു​ന്ന​വ​ർ വെ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ 9497987072. എ​സ്ഐ വെ​സ്റ്റ് 9497980328. എ​ന്നീ ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്കു​ക.

Related posts