ഒ​രു നൂ​റ്റാ​ണ്ടി​നു ശേ​ഷം ആ​ഫ്രി​ക്ക​യി​ൽ ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം

ഒ​രു നൂ​റ്റാ​ണ്ടി​നു ശേ​ഷം ആ​ഫ്രി​ക്ക​ൻ വ​ന​ത്തി​ൽ ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം. 1909നു ​ശേ​ഷം ഇ​വി​ടെ ക​രി​മ്പു​ലി​യെ ക​ണ്ടി​ട്ടി​ല്ല. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റും ജൈ​വ​ശാ​സ്ത്ര​ഞ്ജ​നു​മാ​യ വി​ൽ ബു​റാ​ർ​ദ് ലൂ​ക​സ്‌, കെ​നി​യ​യി​ലെ ലൈ​കി​പി​യ വൈ​ൽ​ഡ​ർ​ന​സ് ക്യാംപി​ൽ സ്ഥാപിച്ച കാമറയിലാണ് കരിമ്പുലിയുടെ ചിത്രം പതിഞ്ഞത്.

ലൈ​കി​പി​യ വൈ​ൽ​ഡ​ർ​ന​സ് ക്യാംപി​ൽ വി​ഹ​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ ചി​ത്രം പ​ക​ർ​ത്താ​ൻ വി​ൽ നി​ര​വ​ധി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് ക​രി​മ്പു​ലി​യു​ടെ ചി​ത്രം പ​തി​ഞ്ഞ​ത്.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ക​രി​മ്പു​ലി​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. കെ​നി​യ​യി​ൽ കാ​ണ​പ്പെ​ട്ട ക​രി​മ്പു​ലി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​ഫ്രി​ക്ക​ൻ ജേ​ണ​ൽ ഓ​ഫ് ഇ​ക്കോ​ള​ജി​യി​ലാ​ണ് വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​രി​മ്പു​ലി​യും പു​ള്ളി​പ്പു​ലി​യും ഒ​രേ ഇ​ന​മാ​ണ്. ക​രി​മ്പു​ലി​യു​ടെ ശ​രീ​ര​ത്തി​ലും പു​ള്ളി​ക​ൾ കാ​ണാ​ൻ ക​ഴി​യും. ക​രി​മ്പി​ലി​യി​ൽ നി​ന്നും പു​ള്ളി​പ്പു​ലി​യി​ൽ നി​ന്നും ക​രി​മ്പു​ലി​ക​ൾ ജ​നി​ക്കും.

Related posts