സ്കൂളിൽ വച്ച് പഴ്സ് മറന്നു; തിരികെ ലഭിച്ചത് 64 വർഷങ്ങൾക്കു ശേഷം

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് ന​ഷ്ട​പ്പെ​ട്ട പ​ഴ്സ് 82കാ​രി​യാ​യ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. മ​ർ​ത്ത എ​വ​റെ​റ്റ് എ​ന്നു പേ​രു​ള്ള വൃ​ദ്ധ​യ്ക്കാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് 1955ൽ ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ൾ ന​ഷ്ട​മാ​യ പ​ഴ്സ് തി​രി​കെ ല​ഭി​ച്ച​ത്.

അ​റു​പ​ത്തി നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യാ​ന​യി​ലു​ള്ള ജെ​ഫെ​ർ​സ്ഓ​ണ്‍ വി​ല്ല ഹൈ​സ്ക്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് മ​ർ​ത്ത​യ്ക്ക് പേ​ഴ്സ് ന​ഷ്ട​മാ​യ​ത്. ഇ​ത് ക​ണ്ടെ​ത്താ​ൻ മ​ർ​ത്ത ഏ​റെ തെ​ര​ഞ്ഞു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. പി​ന്നീ​ട് അ​വ​ർ ത​ന്‍റെ ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ സ്കൂ​ളി​ലെ പഴയ കെട്ടിടത്തിൽ അ​റ്റ​കൂ​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ​ഴ്സ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ്കൂ​ളി​ലെ സ​യ​ൻ​സ് ക്ലാ​സ് റൂ​മി​ലാ​യി​രു​ന്നു ഈ ​പ​ഴ്സ് കി​ട​ന്നി​രു​ന്ന​ത്. തു​ട​ർ​ന്ന് മ​ർ​ത്ത​യെ ക​ണ്ടെ​ത്തി പ​ഴ്സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച സ്കൂ​ൾ അ​ധി​കൃ​ത​ർ അ​തി​നാ​യി സ്വീ​ക​രി​ച്ച​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ സ​ഹാ​യ​മാ​യി​രു​ന്നു.

സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ കു​റി​പ്പ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ണ്ട മ​ർ​ത്ത​യു​ടെ ഒ​രു ബ​ന്ധു ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പി​ന്നീ​ട് മ​ർ​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​ധി​കൃ​ത​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.മ​ർ​ത്ത ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് ഫ്ളോ​റി​ഡ​യി​ലാ​ണ്. പ​ഴ്സ് ഉ​ട​ൻ ത​ന്നെ ഇ​വ​ർ​ക്ക് അ​യ​ച്ചു ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts