കാ​ഷ്മീ​രിൽ ഹി​മ​പാ​തം റ​ഷ്യ​ൻ പൗ​ര​ൻ മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഗു​ൽ​മാ​ർ​ഗി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ റ​ഷ്യ​ൻ പൗ​ര​ൻ മ​രി​ച്ചു.‌ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള ഏ​ഴ് സ്കീ​യ​ർ​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​തി​ൽ ആ​റു​പേ​രെa ര​ക്ഷ​പ്പെ​ടു​ത്തി.

അ​ഫ​ർ​വ​ത് പ്ര​ദേ​ശ​ത്തെ ഖി​ല​ൻ മാ​ർ​ഗി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. ഏ​ഴം​ഗ റ​ഷ്യ​ൻ സം​ഘം ഗൈ​ഡി​നൊ​പ്പം സ്കീ​യിം​ഗ് അ​നു​മ​തി​യി​ല്ലാ​ത്ത ആ​ർ​മി റി​ഡ്ജ് പ്ര​ദേ​ശ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. ഹി​മ​പാ​ത​മു​ണ്ടാ​കു​മെ​ന്നു​ള്ള മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​ണു സം​ഘം എ​ത്തി​യ​ത്.

Related posts

Leave a Comment