അബദ്ധത്തില്‍ വീഡിയോ ലൈവ് ആകുന്നത് എന്ത് ദ്രാവിഡാണ് ! കത്രീന കൈഫിന് പറ്റിയ അബദ്ധത്തിന്റെ വീഡിയോ വൈറലാകുന്നു…

വളരെ തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ് സെലിബ്രിറ്റികള്‍ ലൈവ് വീഡിയോ ചെയ്യുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ അബദ്ധത്തില്‍ കാമറ ഓണ്‍ ആയി ലൈവ് പോയാല്‍ എന്താകും അവസ്ഥ.

നടി കത്രീന കൈഫിന് പറ്റിയ ഇത്തരമൊരു അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

സമൂഹമാധ്യമത്തില്‍ ആരാധകരോടൊപ്പം ചാറ്റ് ചെയ്യാന്‍ എത്തിയതാണ് നടി. എന്നാല്‍ തയാറെടുപ്പുകള്‍ നടത്തുന്നതിനു മുമ്പേ വിഡിയോ ലൈവ് ആയി.

താന്‍ പറയുന്നതൊക്കെ ലൈവില്‍ പോകുന്നുണ്ടെന്നറിയാതെ സംസാരിച്ച നടി ഇക്കാര്യം തിരച്ചറിഞ്ഞപ്പോള്‍ ആകെ ചമ്മി.

കത്രീനയുടെ മുഖത്തെ ചമ്മല്‍ കാണേണ്ടതു തന്നെയാണെന്നായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്.

പിന്നീട് സഹോദരി ഇസബല്ലെ എത്തിയാണ് ലൈവ് വിഡിയോ മാറ്റിയത്. ആ വിഡിയോ പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നടി നീക്കം ചെയ്തിട്ടുമുണ്ട്. എന്തായാലും കത്രീനയ്ക്കു പറ്റിയ അബദ്ധം മറ്റുള്ളവര്‍ക്ക് പറ്റാതിരിക്കട്ടെ എന്ന് ആശംസിക്കാം.

https://www.instagram.com/p/B_3mPsMAgC9/?utm_source=ig_embed

Related posts

Leave a Comment