രാജവെമ്പാല, കാട്ടാന, കാട്ടുപോത്ത്, ദേ ഇപ്പോള്‍ പുലിയും..! ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ട്ട​ത് അ​ത്ഭു​ത​ക​ര​മാ​യി; പു​ലി​പ്പേ​ടി​യി​ൽ ചെ​ന്നാ​പ്പാ​റ ഗ്രാ​മം

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ശ​ബ​രി​മ​ല വ​നാതി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ടിആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി.

കാ​ട്ടാ​ന​യ്ക്കും കാ​ട്ടു​പോ​ത്തി​നും പി​ന്നാ​ലെ പു​ലി​യെകൂ​ടി ക​ണ്ട​തോ​ടെ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ് എ​സ്റ്റേ​റ്റ് മേ​ഖ​ല. ചെ​ന്നാ​പ്പാ​റ ടോ​പ് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.30ഓ​ടെ പു​ലി​യെ ക​ണ്ട​ത്.

ഓം​കാ​ര​ത്തി​ല്‍ മോ​ഹ​ന​ന്‍ ടാ​പ്പിം​ഗ് നടത്തുന്നതിനിടെയാണ് പു​ലി​യെ ക​ണ്ട​ത്. റ​ബ​ര്‍ത്തോ​ട്ട​ത്തി​ൽ കൈ​ത്തോടിനോ​ടു ചേ​ർ​ന്നു​ള്ള പാ​റ​പ്പു​റ​ത്തു​ കി​ട​ന്ന പു​ലി എ​ഴു​ന്നേ​റ്റ​തോ​ടെ മോ​ഹ​ന​ന്‍ നി​ല​വി​ളി​ച്ചുകൊണ്ട് ഓ​ടു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്ത് ടാ​പ്പിം​ഗ് നടത്തിക്കൊണ്ടിരു​ന്ന വി​ജ​യ​മ്മ​യോ​ടും പു​ലി​യെ ക​ണ്ട വി​വ​രം പ​റ​ഞ്ഞു. ഇ​രു​വ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പി​ന്നീ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ലി​യു​ടേ​തെ​ന്നു ക​രു​തു​ന്ന കാ​ല്‍​പ്പാ​ടു​ക​ള്‍ പ​തി​ഞ്ഞ​തു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു പ​ശു, നാ​യ എ​ന്നി​വ​യെ​ ക​ടി​ച്ചു കീ​റി കൊന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രുന്നു. ഇവയെ പു​ലി പി​ടി​ച്ച​താ​ണെ​ന്നു ക​രു​തു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ട​ത് പു​ലി​ത​ന്നെ​യാ​ണെന്നു വ​നം​വ​കു​പ്പും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

നാ​ലു​ദി​വ​സം മു​മ്പു ഇ​വി​ടെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ രാ​ജ​വെ​മ്പാ​ല​യെ തൊ​ഴി​ലാ​ളി​ക​ള്‍ കാ​ണു​ക​യും വ​ന​പാ​ല​ക​രെ​ത്തി പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം കാ​ട്ടാ​നക്കൂട്ട​ം പ്ര​ദേശ​ത്ത്്‍ എ​ത്തി​യ​തി​ന്‍റെ ഭീ​തി​യി​ലി​രി​ക്കെ​യാ​ണ് പു​ലി​യെ ക​ണ്ട​ത്.

തോ​ട്ട​ത്തി​ന്‍റെ അ​തി​ര്‍​ത്തി ശ​ബ​രി​മ​ല വ​ന​മാ​യ​തി​നാ​ല്‍ ഇ​വി​ടെ നി​ന്നെ​ത്തി​യ​താ​വാം പു​ലി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മേ​ഖ​ല​യി​ല്‍ പു​ലി​യെ ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തി​നാ​ല്‍ കാ​മ​റ സ്ഥാ​പി​ക്കാ​നും പു​ലി​യു​ടെ പി​ടി​കൂ​ടാ​നും അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി. ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment