കാ​വാ​രി​കു​ളം ക​ണ്ഠ​ൻ കു​മാ​ര​ൻ  ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ മാ​യാ​ത്ത വ്യ​ക്തിയെന്ന് മ​ന്ത്രി ഐ​സ​ക്

ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള​ത്തി​ലെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ വ്യ​ക്തി​യാ​യി​രു​ന്നു കാ​വാ​രി​കു​ളം ക​ണ്ഠ​ൻ കു​മാ​ര​ൻ എ​ന്ന് ധ​ന​മ​ന്ത്രി ടി.​എം തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. കാ​വാ​രി​കു​ളം ക​ണ്ഠ​ൻ കു​മാ​ര​ൻ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ധു​ജ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​ജാ​സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹം ക​രു​ത്തോ​ടെ വാ​ദി​ച്ചി​രു​ന്നു. പ​ഴ​യ കാ​ല​ത്തെ പ​ല ആ​ചാ​ര​ങ്ങ​ളും ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ നി​ര​ർ​ഥക​മാ​ണ്. ഇ​ത് മ​ന​സി​ലാ​ക്കി എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ലും പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​ർ ഗ​വ.​ഐ​ടി​ഐ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​എ​ൻ ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും സ​ജി ചെ​റി​യാ​ൻ എം ​എ​ൽ എ ​ഫോ​ട്ടോ അ​നാഛാ​ദ​ന​വും നി​ർ​വ​ഹി​ച്ചു. കെ.​ഷി​ബു രാ​ജ​ൻ, വെ​ണ്ണി​ക്കു​ളം മാ​ധ​വ​ൻ, റ​വ. കെ.​വി പ​ത്രോ​സ്, വി.​കെ ത​ങ്ക​പ്പ​ൻ, വി​നീ​താ വി​ജ​യ​ൻ, ഡി. ​ആ​ർ വി​നോ​ദ്, മു​ഖ​ത്ത​ല ഗോ​പി​നാ​ഥ​ൻ,പി.​സി സ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts