മ​ല​ബാ​ർ സ്പോർ​ട്സ് അ​ക്കാ​ദ​മി​യിൽ  കയാക്കിംഗ് ഉപകരണങ്ങളില്ല; പരിശീലനം നടത്താനാകാതെ മലയാളി താരങ്ങൾ

കോ​ട​ഞ്ചേ​രി: ക​യാ​ക്കിം​ഗ് ച​മ്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി ആ​റു വ​ർ​ഷ​മാ​യി​ട്ടും സം​സ്ഥാ​ന​ത്തെ ക​യാ​ക്കിം​ഗ് താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ത്താ​ൻ വേ​ണ്ട പൂ​ർ​ണ​തോ​തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​വി​ടെ​യി​ല്ല. മ​ല​ബാ​ർ സ്പോർ​ട്സ് അ​ക്കാ​ദ​മി​യാ​ണ് പ്ര​ദേ​ശ​ത്തെ ക​യാ​ക്കിം​ഗ് താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​യാ​ക്കിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ക്കാ​ദമി​ക്ക് സ്വ​ന്ത​മാ​യി​ല്ല.

ചാ​മ്പ്യ​ൻ ഷി​പ്പി​നെ​ത്തു​ന്ന മ​റ്റ് കാ​യി​ക താ​ര​ങ്ങ​ളു​ടെ ക​യാ​ക്കിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് ഇ​വ​ർ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ വേ​ണ്ട വി​ധ​ത്തി​ലു​ള്ള പ​രി​ശീ​ല​നം നേ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ലെന്ന പ​രാ​തി മ​ല​യാ​ളി കാ​യി​കതാ​ര​ങ്ങ​ൾ​ക്കു​ണ്ട്.

Related posts