അബ്കാരിയിൽ നിന്ന് മാസപ്പടി കൈപ്പറ്റുന്നവർ മദ്യവിരുദ്ധ ബോധവൽക്കരണം നടത്തുന്നത് വിരോധാഭാസം; മദ്യനയങ്ങൾക്കെതിരേ നില്പ് സമരവുമായി മദ്യവിരുദ്ധ സമിതി

അ​ങ്ക​മാ​ലി: അ​ബ്കാ​രി​ക​ളി​ല്‍​നി​ന്നു മാ​സ​പ്പ​ടി​യും മ​ദ്യ​വും വാ​ങ്ങു​ന്ന എ​ക്‌​സൈ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ത​ന്നെ മ​ദ്യ​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക​ര​ണം ന​ട​ത്തു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നു കേ​ര​ള മ​ദ്യ​വി​രു​ദ്ധ എ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദ്ദീ​ന്‍.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യും കേ​ര​ള മ​ദ്യ​വി​രു​ദ്ധ എ​കോ​പ​ന​സ​മി​തി​യും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ച്ച ജ​ന​സ​ഹ്ര​സ പ്ര​തി​ഷേ​ധ വാ​യ്മൂ​ടി കെ​ട്ടി നി​ല്‍​പു​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക​ര​ണം എ​ക്‌​സൈ​സി​ല്‍​നി​ന്നു മാ​റ്റി ആ​രോ​ഗ്യ​വ​കു​പ്പി​നെ എ​ല്‍​പ്പി​ക്ക​ണം. നാ​ടു​നീ​ളെ മ​ദ്യ​ഷാ​പ്പു​ക​ള്‍ തു​റ​ന്ന് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഭ്രാ​ന്താ​ല​യ​മാ​ക്കു​ക​യാ​ണ്.

കു​ടും​ബ​ങ്ങ​ള്‍ ത​ക​ര്‍​ന്നാ​ലും വ്യ​ക്തി​ക​ള്‍ ന​ശി​ച്ചാ​ലും പ്ര​ശ്‌​ന​മി​ല്ലെ​ന്ന് ഒ​രു ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ല. ജ​ന​ദ്രോ​ഹ മ​ദ്യ​ന​യ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ​ഷാ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​ക്കു​ന്ന​തി​നും പ​ബ്ബു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നും ഡ്രൈ​ഡേ പി​ന്‍​വ​ലി​ക്കു​ന്ന​തി​നും നൈ​റ്റ് ലൈ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​മെ​തി​രേ അ​ങ്ക​മാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു നി​ല്‍​പു​സ​മ​രം. എ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ മു​ഖ്യ സ​ന്ദേ​ശം ന​ല്‍​കി. ബ​സി​ലി​ക്ക റെ​ക്ട​ര്‍ റ​വ. ഡോ. ​ജി​മ്മി പൂ​ച്ച​ക്കാ​ട്ട്, ഫാ. ​ജോ​ര്‍​ജ് നേ​രെ​വീ​ട്ടി​ല്‍, കെ.​എ. പൗ​ലോ​സ്, സി​സ്റ്റ​ര്‍ റോ​സ്മി​ന്‍, ചാ​ണ്ടി ജോ​സ്, ഷൈ​ബി പാ​പ്പ​ച്ച​ന്‍, ഡോ. ​ത​ങ്കം ജേ​ക്ക​ബ്, പ്ര​ഫ. കെ.​കെ. കൃ​ഷ്ണ​ന്‍, ജെ​യിം​സ് കോ​റ​മ്പേ​ല്‍, സി​സ്റ്റ​ര്‍ മ​രി​യൂ​സ, എം.​പി. ജോ​സി, ഹി​ല്‍​ട്ട​ണ്‍ ചാ​ള്‍​സ്, ത​ങ്ക​ച്ച​ന്‍ വെ​ളി​യി​ല്‍, കെ.​എ. റ​പ്പാ​യി, കെ.​വി. ജോ​ണി, ശോ​ശാ​മ്മ തോ​മ​സ്, കെ.​ഒ. ജോ​യി, ബാ​ബു പോ​ള്‍, ഇ.​പി. വ​ര്‍​ഗീ​സ്, പോ​ള്‍ ഇ​ട​കൂ​ട​ന്‍, ല​ക്‌​സി ജോ​യി, ചെ​റി​യാ​ന്‍ മു​ണ്ടാ​ട​ന്‍, ഡോ. ​സി.​എ. മു​കു​ന്ദ​ന്‍, ഷീ​ല ജോ​സ്, പി.​ഐ. നാ​ദി​ര്‍​ഷ, ജോ​ഷി പ​റോ​ക്കാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment