ഫേ​സ്ബു​ക്കി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് ട്വ​ന്‍റി 20; ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളി​ലും പു​തി​യ സ്ഥാ​നാ​ർ​ഥി​

കി​ഴ​ക്ക​മ്പ​ലം: കൊ​റോ​ണ മൂ​ലം ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ങ്കി​ലും കി​ഴ​ക്ക​മ്പ​ല​ത്ത് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച് ട്വ​ന്‍റി 20.

ട്വ​ന്‍റി 20 കി​ഴ​ക്ക​മ്പ​ലം എ​ന്ന സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ജി​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​ത്.

ഭൂ​രി​ഭാ​ഗം വാ​ർ​ഡു​ക​ളി​ലും പു​തി​യ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ൾ​ക്കു പു​റ​മെ വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​മ്പ​ലം, പു​ക്കാ​ട്ടു​പ​ടി, ചേ​ല​ക്കു​ളം ഡി​വി​ഷ​നു​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വെ​ങ്ങോ​ല ഡി​വി​ഷ​നി​ലു​മാ​ണ് ട്വ​ന്‍റി 20 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment