വ​ന്യ​ജീ​വി​ക​ളെ ത​ട​യാ​ൻ ഫ​ണ്ടി​ല്ലെങ്കിലും വനത്തിൽ ല​ക്ഷ​ങ്ങ​ളു​ടെ കെട്ടിടനി​ർ​മാ​ണം ന​ട​ത്തി പ​ണം ധൂ​ർ​ത്ത​ടി​ക്കു​ന്നു;  വ​നം​വ​കു​പ്പി​നു ധൂ​ർ​ത്ത് ചർച്ചയാവുന്നു

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
മൂ​വാ​റ്റു​പു​ഴ: വ​ന്യ​ജീ​വി​ക​ളെ ത​ട​ഞ്ഞു ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത വ​നം​വ​കു​പ്പ് വ​ന​ത്തി​നു​ള്ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ കെട്ടിടനി​ർ​മാ​ണം ന​ട​ത്തി പ​ണം ധൂ​ർ​ത്ത​ടി​ക്കു​ന്നു. മ​ല​യാ​റ്റൂ​ർ, കോ​ത​മം​ഗ​ലം, ഡി​വി​ഷ​നു​ക​ളി​ൽ​നി​ന്നു ജ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്കു​ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ധൂ​ർ​ത്തി​ന്‍റെ ചി​ത്രം വ്യ​ക്ത​മാ​കു​ന്ന​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം നി​ര​ന്ത​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കാ​നും സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഗാ​ർ​ഡു​ക​ളെ നി​യ​മി​ക്കാ​നും ഫ​ണ്ടി​ല്ലെ​ന്നു പ​റ​യു​ന്പോ​ഴാ​ണു വ​നം​വ​കു​പ്പ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​നി​ൽ വ​ന​ത്തി​നു​ള്ളി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 73,11,325 രൂ​പ​യും മ​റ്റു നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യി 95,35,902 രൂ​പ​യും ചെ​ല​വ​ഴി​ച്ച​പ്പോ​ൾ കോ​ത​മം​ഗ​ലം ഡി​വി​ഷ​നു കീ​ഴി​ൽ 42,88,249 രൂ​പ​യു​ടെ നി​ർ​മാ​ണ​മാ​ണു ന​ട​ന്ന​ത്.

ബ്ലാ​വ​ന പാ​ല​ത്തി​ന് അ​നു​മ​തി കൊ​ടു​ക്കാ​തെ ത​ട​സം​നി​ൽ​ക്കു​ന്ന വ​നം വ​കു​പ്പ് ബ്ലാ​വ​ന ക​ട​വി​നു സ​മീ​പം ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ക്യാ​ന്പ് ഷെ​ഡ് നി​ർ​മി​ച്ചു. 70,000 രൂ​പ​യോ​ളം മു​ട​ക്കി ചു​റ്റും സോ​ളാ​ർ ഫെ​ൻ​സി​നും ന​ട​ത്തി. ക്യാ​ന്പ് ഷെ​ഡ് എ​ന്നും വാ​ച്ച് ട​വ​ർ എ​ന്നും പേ​രി​ല​റി​യ​പ്പെ​ടു​ന്ന വ​ന​ത്തി​നു​ള്ളി​ലെ സൗ​ധ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ സു​ഖ​വാ​സ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്നു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്പോ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ങ്കി​ലും ഒ​ന്നും ഇ​തു​വ​രെ പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. ആ​ക്ര​മ​ണം നി​ര​ന്ത​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും ഫെ​ൻ​സിം​ഗ് നി​ർ​മി​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഫ​ണ്ടാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചു പ​രാ​തി പ​റ​യു​ന്പോ​ൾ ഫ​ണ്ടി​ല്ല എ​ന്ന കാ​ര​ണ​മാ​ണു വ​നം വ​കു​പ്പ് പ​റ​യു​ന്ന​തെ​ന്നു ജ​ന​സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ക്കു​ന്നു. 2010നു ​ശേ​ഷം ദേ​വി​കു​ളം റേ​ഞ്ചി​നു കീ​ഴി​ൽ 28 പേ​ർ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം അ​ഞ്ചു പേ​ർ​ക്കാ​ണ് ആ​ന​ക്ക​ലി​യി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ആ​റു​വ​ന്യ​ജീ​വി ആ​ക്ര​മ​ണ മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. 33 പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​നി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കു പ​റ്റു​ക​യോ മ​രി​ക്കു​ക​യോ ചെ​യ്ത​വ​ർ​ക്കാ​യി 26,18,651 രൂ​പ വി​ത​ര​ണം ചെ​യ്തു.

Related posts