ഉന്നം തെറ്റിയില്ല! വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ പോലീസ് ലാത്തികൊണ്ട് അടിച്ചുവീഴ്ത്തി; യുവാവ് അബോധാവസ്ഥയില്‍

2017march26lathiyadi

കാ​​യം​​കു​​ളം: വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യ്ക്കി​​ടെ ബൈ​​ക്ക് യാ​​ത്രി​​ക​​നെ പോ​​ലീ​​സ് ലാ​​ത്തി​​കൊ​​ണ്ട് അ​​ടി​​ച്ചു​​വീ​​ഴ്ത്തി.​​വ​​ള്ളി​​കു​​ന്നം ഇ​​ലി​​പ്പ​​ക്കു​​ളം കൊ​​ട്ടാ​​ര​​പ​​ടീ​​റ്റ​​തി​​ൽ നി​​സാം (22)നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.​ ത​​ല​​യ്ക്കു പി​​ന്നി​​ൽ അ​​ടി​​യേ​​റ്റു ബോ​​ധ​​ര​​ഹി​​ത​​നാ​​യ നി​​സാ​​മി​​നെ കാ​​യം​​കു​​ളം താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.​ ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടോ​​ടെ ചൂ​​നാ​​ട് തെ​​ക്കേ ജം​​ഗ്ഷ​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം.​ പോ​​ലീ​​സ് കൈ​​കാ​​ണി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നു ബൈ​​ക്ക് മു​​ന്നോ​​ട്ടു മാ​​റ്റി നി​​ർ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ട​​യി​​ലാ​ണു യാ​​ത്ര​​ക്കാ​​ര​​നെ പോ​​ലീ​​സ് ലാ​​ത്തി​​കൊ​​ണ്ട് അ​​ടി​​ച്ചു​​വീ​​ഴ്ത്തി​​യ​​തെ​​ന്നാ​​ണു പ​​രാ​​തി.​ സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്നു ഡി ​വൈ​എ​​ഫ് ഐ ​​പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ള്ളി​​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഉ​​പ​​രോ​​ധി​​ച്ചു.

Related posts