സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു; ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണെന്ന ഹർജിയിലാണ് നടപടി

കൊ​ച്ചി: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ർ​ശ ചെ​യ്യു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ് സ്റ്റേ ​ചെ​യ്തു​കൊണ്ടുള്ള കോ​ട​തി​യു​ടെ ന​ട​പ​ടി.

ല​യ​നം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും ആ​രോ​പി​ച്ച് ന​ൽ​കി‍​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ർ​ക്കു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ക്കാ​നും പ്രി​ൻ​സി​പ്പ​ലാ​കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ന​ട​പ​ടി​ക്കാ​ണു ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് മ​ന​സി​രു​ത്താ​തെ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​ർ വ​ഴി​യൊ​രു​ക്കി​യി​രി​ക്ക​തെ​ന്നാ​ണ് ഹ​ർ​ജി‌​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഒ​ന്നാം ക്ലാ​സ് മു​ത​ൽ 12-ാം ക്ലാ​സ് വ​രെ ഒ​രു ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലാ​ക്ക​ണ​മെ​ന്നാ​ണ് ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ. ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ പൊ​തു​വാ​യ ഒ​രു പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലാ​ക്കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം.

Related posts