അ​​​​പ​​​​ര​​​​ന്മാ​​​​ർ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ലാ​​​​ണ്! വിന്‍റർ ഒളിന്പിക്സിൽ കിം, ട്രംപ് അപരന്മാർ; ഒ​​​​റ്റ നോ​​​​ട്ട​​​​ത്തി​​​​ൽ കി​​​​മ്മും ട്രം​​​​പും ത​​​​ന്നെ

സീ​​​​യൂ​​​​ൾ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​ൻ ഏ​​​​കാ​​​​ധി​​​​പ​​​​തി കിം ​​​​ജോം​​​​ഗ് ഉ​​​​ന്നും നേ​​​​രി​​​​ട്ടു ക​​​​ണ്ടാ​​​​ൽ ക​​​​ടി​​​​ച്ചു​​​​കീ​​​​റു​​​​ന്ന​​​​ത്ര ശ​​​​ത്രു​​​​ത​​​​യി​​​​ലാ​​​​ണ്. പ​​​​ക്ഷേ, ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും അ​​​​പ​​​​ര​​​​ന്മാ​​​​ർ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ലാ​​​​ണ്, സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ക്താ​​​​ക്ക​​​​ളു​​​​മാ​​​​ണ്.

ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ പി​​​​യോ​​​​ങ്ചാ​​​​ങി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച ന​​​​ട​​​​ന്ന വി​​​​ന്‍റ​​​​ർ ഒ​​​​ളി​​​​ന്പി​​​​ക്സ് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​നി​​​​ടെ​​​​യാ​​​​ണ് കാ​​​​ണി​​​​ക​​​​ൾ​​​​ക്ക് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത കൗ​​​​തു​​​​ക​​​​മാ​​​​യി ര​​​​ണ്ട് അ​​​​പ​​​​ര​​​​ന്മാ​​​​രും സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഒ​​​​റ്റ നോ​​​​ട്ട​​​​ത്തി​​​​ൽ കി​​​​മ്മും ട്രം​​​​പും ത​​​​ന്നെ ര​​​​ണ്ടു​​​​പേ​​​​രും.

മാ​​​​ർ​​​​ച്ച്പാ​​​​സ്റ്റ് ന​​​​ട​​​​ത്തു​​​​ന്ന കാ​​​​യി​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കു കൈ​​​​വീ​​​​ശി​​​​ക്കാ​​​​ണി​​​​ച്ച അ​​​​പ​​​​ര​​​​ന്മാ​​​​ർ​​​​ക്കൊ​​​​പ്പം സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ക്കാ​​​​ൻ കാ​​​​ണി​​​​ക​​​​ൾ ചു​​​​റ്റും കൂ​​​​ടി. പ​​​​ക്ഷേ കിം, ​​​​ട്രം​​​​പ് അ​​​​പ​​​​ര​​​​ന്മാ​​​​രു​​​​ടെ സൗ​​​​ഹൃ​​​​ദം സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് അ​​​​ത്ര പി​​​​ടി​​​​ച്ചി​​​​ല്ല. സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ബ​​​​ഹ​​​​ളം കൂ​​​​ടി​​​​യ​​​​തോ​​​​ടെ ഇ​​​​രു​​​​വ​​​​രെ​​​​യും പി​​​​ടി​​​​ച്ചു പു​​​​റ​​​​ത്താ​​​​ക്കി.

ത​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ ന​​​​ല്ല ബ​​​​ന്ധ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് കി​​​​മ്മി​​​​ന്‍റെ അ​​​​പ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഒ​​​​ന്നു ഞെ​​​​ട്ടി​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യാ​​​​ണ് ഒ​​​​രു​​​​മി​​​​ച്ചു​​​​വ​​​​ന്ന​​​​ത്. ലോ​​​​ക​​​​ത്ത് സ​​​​മാ​​​​ധാ​​​​നം പു​​​​ല​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹം. അ​​​​തി​​​​നു വ​​​​ന്ന ഞ​​​​ങ്ങ​​​​ളെ പി​​​​ടി​​​​ച്ചു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത് ഒ​​​​ട്ടും ശ​​​​രി​​​​യാ​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​പ​​​​ര​​​​ന്മാ​​​​രു​​​​ടെ പേ​​​​രു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ല.

Related posts