നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കാതെ ഒരു കിണർ;  ഷൈ​ജി​ന്‍റെ പു​ര​യി​ട​ത്തി​ലെ കിണറ്റിൽ നിന്നും മോട്ടർ ഉപയോഗിച്ച് വെള്ളം എടുക്കുന്നത് പതിനഞ്ചോളം കുടുംബങ്ങൾ

ക​ടു​ത്തു​രു​ത്തി: ക​ടു​ത്ത വേ​ന​ലി​ലും 15 കു​ടും​ബ​ങ്ങ​ൾ​ക്ക് ക്ഷാ​മ​മി​ല്ലാ​തെ കു​ടി​വെ​ള്ളം ന​ൽ​കു​ന്ന പെ​രു​വ​യി​ലെ കി​ണ​ർ. അ​വ​ർ​മ കൊ​ര​വേ​ലി​ൽ കെ.​വി. ഷൈ​ജി​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റാ​ണ് നാ​ളി​തു​വ​രെ വ​റ്റാ​തെ നി​ല​നി​ൽ​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ട് മോ​ട്ടോ​റു​ക​ളാ​ണ് വെ​ള്ളം എ​ടു​ക്കു​ന്ന​തി​നാ​യി കി​ണ​റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ട്ടോ​റു​ക​ൾ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടും കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന് മാ​റ്റ​മി​ല്ല. പ​തി​ന​ഞ്ചോ​ളം വീ​ട്ടു​കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ഈ ​കി​ണ​റ്റി​ൽ നി​ന്നു വെ​ള്ളം എ​ടു​ക്കു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല കി​ണ​റു​ക​ളും വ​റ്റി​യ നി​ല​യി​ലാ​ണ്.

ഏ​ല്ലാ വ​ർ​ഷ​വും വേ​ന​ലാ​കു​ന്ന​തോ​ടെ ഈ ​കി​ണ​റ്റി​ൽ പ​തി​ന​ഞ്ചോ​ളം മോ​ട്ടോ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. കൂ​റേ​യാ​ളു​ക​ൾ കൂ​ടി കി​ണ​റ്റി​ൽ മോ​ട്ടോ​ർ വ​യ്ക്കാ​ൻ അ​നു​മ​തി തേ​ടി ഷൈ​ജി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Related posts