Set us Home Page

പാ​ല​ത്തി​ൽ നി​ന്ന് ചും​ബി​ക്കു​ന്ന​തി​നി​ടെ താ​ഴേ​ക്കു വീ​ണു; ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം; വീഡിയോ

ചും​ബി​ക്കു​ന്ന​തി​നി​ടെ പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പെ​റു​വി​ലാ​ണ് സം​ഭ​വം. മെ​യ്ബ​ത്ത്, ഹെ​ക്ട​ർ വി​ദാ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നൈ​റ്റ് ക്ല​ബ് കഴിഞ്ഞ് വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കു​ക​യാ​യി​രു​ന്ന ഇ​രു​വ​രും വാ​ഹ​നം പാ​ല​ത്തി​ൽ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി ചും​ബി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ക​യ​റി​യി​രു​ന്ന മെ​യ്ബ​ത്ത് പാ​ല​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഹെ​ക്ട​റെ ചും​ബി​ച്ചു.

ഹെ​ക്ട​റി​നെ കാ​ലു​ക​ൾ​കൊ​ണ്ട് ചു​റ്റി​യാ​യി​രു​ന്നു മെ​യ്ബ​ത്ത് ചും​ബി​ച്ച​ത്. എ​ന്നാ​ൽ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട്ട മെ​യ്ബ​ത്ത് പു​റ​കി​ലേ​ക്ക് മ​റി​ഞ്ഞു. കാ​ലു​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്ന ഹെ​ക്ട​റും മെ​യ്ബ​ത്തി​നൊ​പ്പം താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 50 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നു​മാ​ണ് ഇ​രു​വ​രും വീ​ണ​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​രു​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS