തലച്ചോറില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം! ചി​കി​ത്സയ്ക്കെ​ത്തിയ​ ബാലികയെ കോഴിക്കോടും തഴഞ്ഞു

കാ​​​സ​​​ര്‍​ഗോ​​​ഡ്: ത​​​ല​​​ച്ചോ​​​റി​​​ലെ ഉ​​​യ​​​ര്‍​ന്ന ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തി​​​യ കാ​​​സ​​​ര്‍​ഗോ​​​ട്ടു​​നി​​​ന്നു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​യെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ച​​​താ​​​യി പ​​​രാ​​​തി.

കാ​​​സ​​​ര്‍​ഗോ​​​ഡ് ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ലെ അ​​​ണ​​​ങ്കൂ​​​ര്‍ പ​​​ച്ച​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി ഫ​​​ഹ്‌​​മ ഫാ​​​ത്തി​​​മ (12)യ്ക്കാ​​​ണ് ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് എ​​​ന്‍.​​​എ. നെ​​​ല്ലി​​​ക്കു​​​ന്ന് എം​​​എ​​​ല്‍​എ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ല്കി​​​യ ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

കാ​​​സ​​​ര്‍​ഗോ​​​ട്ടു​​നി​​​ന്ന് 11‌നാ​​​ണ് ആം​​​ബു​​​ല​​​ന്‍​സി​​​ല്‍ ഫ​​​ഹ്‌​​മ​​​യെ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​ത്. ഐ​​​ഡി​​​യോ​​​പ​​​തി​​​ക് ഇ​​​ന്‍​ട്രാ​​​ക്ര​​​നാ​​​ല്‍ ഹൈ​​​പ്പ​​​ര്‍ ടെ​​​ന്‍​ഷ​​​ന്‍ എ​​​ന്ന അ​​​പൂ​​​ര്‍​വ​​​രോ​​​ഗം മൂ​​​ലം ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു പെ​​​ണ്‍​കു​​​ട്ടി.

എ​​​ന്നാ​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ സ്വ​​​ദേ​​​ശം കാ​​​സ​​​ര്‍​ഗോ​​​ഡാ​​​ണെ​​​ന്ന​​​റി​​​ഞ്ഞ് ആം​​​ബു​​​ല​​​ന്‍​സി​​​ല്‍നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ന്‍ പോ​​​ലും സ​​​മ്മ​​​തി​​​ച്ചി​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ക​​​ര്‍​ണാ​​​ട​​​ക സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള മ​​​നു​​​ഷ്യ​​​ത്വ​​​മി​​​ല്ലാ​​​ത്ത നി​​​ല​​​പാ​​​ടി​​​നോ​​​ടൊ​​​പ്പം സം​​​സ്ഥാ​​​ന​​​ത്തി​​​ന​​​ക​​​ത്തു​​ത​​​ന്നെ കാ​​​സ​​​ര്‍​ഗോ​​​ട്ടു​​നി​​​ന്നു​​​ള്ള രോ​​​ഗി​​​ക​​​ള്‍​ക്ക് അ​​​സ്പ​​ർ​​ശ്യ​​​ത ക​​​ല്പി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ടു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts

Leave a Comment