ടീം ​പ​റ​യു​ന്നി​ട​ത്ത് ബാ​റ്റ് ചെ​യ്യും: രാ​ഹു​ല്‍

ടീം ​മാ​നേ​ജ്‌​മെ​ന്‍റ് തീ​രു​മാ​നി​ക്കു​ന്ന സ്ഥാ​ന​ത്ത് താ​ന്‍ ബാ​റ്റ് ചെ​യ്യു​മെ​ന്ന് ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് ടീ​മി​ല്‍ റി​സ​ര്‍വ് ഓ​പ്പ​ണ​റാ​യി ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കെ.​എ​ല്‍. രാ​ഹു​ല്‍. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഹു​ല്‍ നാ​ലാ​മ​നാ​യി ഇ​റ​ങ്ങാ​നാ​ണ് സാ​ധ്യ​ത​ക​ള്‍. വി​ജ​യ് ശ​ങ്ക​റാ​ണോ രാ​ഹു​ലാ​ണോ നാ​ലാം ന​മ്പ​റി​ല്‍ ഇ​റ​ങ്ങു​ക​യെ​ന്ന സം​സാ​രം ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍ണാ​ട​ക​താ​ര​ത്തി​ന്‍റ ഈ ​വാ​ക്കു​ക​ള്‍.

ഇം​ഗ്ല​ണ്ടി​ലെ സാ​ഹ​ച​ര്യം ക​ണ്ടി​ട്ടാ​കും ടീം ​കോ​മ്പി​നേ​ഷ​ന്‍ തീ​രു​മാ​നി​ക്കുകയെ​ന്ന് പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ ടീ​മി​ല്‍നി​ന്നു പു​റ​ത്താ​യ രാ​ഹു​ല്‍ ഇ​ന്ത്യ എ​യ്ക്കു​വേ​ണ്ടി മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. ഐ​പി​എ​ലി​ല്‍ ത​ക​ര്‍പ്പ​ന്‍ ഫോ​മി​ലാ​യി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ട്വ​ന്‍റി 20യി​ല്‍ 50 ഉം 47 ഉം ​റ​ണ്‍സ് എ​ടു​ത്ത താ​രം ഈ ​ഫോം ഐ​പി​എ​ലി​ലും തു​ട​രു​ക​യാ​യി​രു​ന്നു.

Related posts