തിരുവനന്തപുരം: പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സിപിഎം നേതാവ് സുജ സൂസൻ ജോർജ്. സുരേഷ് ബാബുവിനെതിരെ നിയമനടപടി ആണ് വേണ്ടതെന്ന് സുജ ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പാർട്ടിക്കുള്ളിൽ ഒതുക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വനിതാ നേതാവിന്റെ പ്രതികരണം. ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ല- സുജ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സംഭവത്തിൽ ഇരയായ യുവതി പൊലിസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന. സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് യുവതിയ്ക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി എന്നാണ് വിവരം. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം…
Read MoreDay: October 6, 2026
ന്യൂയോർക്ക് ടൈംസിന്റെ മുൻപേജിൽ ഇടംപിടിച്ച് ‘റോക്ക് സ്റ്റാർ’ തുക്കാറാം മുണ്ഡെ, വൈറലായി ഐഎഎസ് സിംഗം!
മഹാരാഷ്ട്രയിൽ ശുചിത്വമില്ലാത്ത ഹോട്ടലുകൾക്കും ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങൾക്കും എതിരെ കർശന നടപടിയെടുത്ത് ശ്രദ്ധേയനായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ തുക്കാറാം മുണ്ഡെ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ആഗോള ദിനപ്പത്രമായ ‘ദി ന്യൂയോർക്ക് ടൈംസ്’ തങ്ങളുടെ മുൻപേജിലാണ് തുക്കാറാം മുണ്ഡെയെക്കുറിച്ചുള്ള വാർത്ത നൽകിയിരിക്കുന്നത്. “ഇന്ത്യയിൽ ഒരു ഫുഡ് ഇൻസ്പെക്ടർ റോക്ക് സ്റ്റാറാണ്”എന്ന ആകർഷകമായ തലക്കെട്ടോടെയാണ് ന്യൂയോർക്ക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. “ഭക്ഷണപ്രിയർ ഇദ്ദേഹത്തെ ആരാധിക്കുന്നു, റെസ്റ്റോറന്റ് ഉടമകൾ ഭയക്കുന്നു” എന്നും പത്രം വിശേഷിപ്പിക്കുന്നു. ഭക്ഷണശാലകൾ, വെയർഹൗസുകൾ, ക്വിക്-കൊമേഴ്സ് ഡാർക്ക് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലൂടെയാണ് “ഐഎഎസ് സിംഗം” എന്ന് അറിയപ്പെടുന്ന മുണ്ഡെ ജനശ്രദ്ധ നേടിയത്. സെലിബ്രിറ്റി പദവിയിലേക്ക് ഉയർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ഭക്ഷണ ബിസിനസുകളെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. “നല്ല ഭരണം എന്നത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനല്ല, മറിച്ച് മാറ്റങ്ങൾ ഉണ്ടാക്കാനാണ്. ഭക്ഷണം സുരക്ഷിതമാക്കുക എന്നത് ജനങ്ങളെ…
Read Moreസേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റിയുടെ പരാതി; എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച വിവാദത്തിൽ ഇന്ന് സ്ഥലം അളക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പഴയ ഓഫീസായ എകെജി സെന്ററിന്റെ ഭൂമി സംബന്ധിച്ച വിവാദത്തിൽ ഇന്ന് സ്ഥലം അളക്കും. രണ്ടു സർവേ നന്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി സംബന്ധിച്ച വിവാദം ഹൈക്കോടതിയിലെത്തിയതിനെ തുടർന്നാണ് സ്ഥലം അളക്കാൻ റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് അടിയന്തര നിർദേശം നൽകിയത്. സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറാണ് പരാതി നൽകിയിരിക്കുന്നത്.1977ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ, അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായി പ്രവർത്തിപ്പിച്ചത് നിയമവിരുദ്ധമാണെന്നും സർവകലാശാലയുടെ ഭൂമി അനധികൃതമായി കൈയേറിയാണ് സെന്റർ നിർമിച്ചതെന്നും ഭൂമി സർവകലാശാലയ്ക്കു തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്.
Read Moreആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരിയെ തൽസ്ഥാനത്തുനിന്നും ഉടൻ മാറ്റണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരിയെ തൽസ്ഥാനത്തുനിന്നും മാറ്റണമെന്നാണ് മന്ത്രിയുടെ ആവശ്യം. പല വിഷയങ്ങളിലും അന്വേഷണം നടത്താൻ നിർദേശിച്ചിട്ടും പ്രിൻസിപ്പൽ സെക്രട്ടറി തയാറാകാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ സുപ്രധാനമായ പല ഫയലുകളും പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി പിടിച്ചു വച്ചിരിക്കുന്നുവെന്നും മന്ത്രിക്ക് അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാനാണ് സാധ്യത.
Read Moreയുവേഫ നേഷൻസ് ലീഗ്: യുക്രെയ്നെതിരെ ഹംഗറിക്കും റൊമാനിയക്കെതിരെ സ്വീഡനും ജയം
യുടിർനാവ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ യുക്രെയ്നെതിരെ ഹംഗറിക്ക് ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹംഗറി വിജയിച്ചത്.ഹംഗറിക്ക് വേണ്ടി ലാസ്ലിയോ ടോത്തും മാർക്ക് സിസിംഗറും ആണ് ഗോളുകൾ നേടിയത്. റോമൻ യാരെംചുക്ക് ആണ് യുക്രെയ്ന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ഏഴ് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനത്താണ് ഹംഗറി. യുവേഫ നേഷൻസ് ലീഗ്: സ്വീഡന് ആവേശ ജയം ബുക്കാറസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സ്വീഡന് ആവേശ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.വിക്ടർ ഗ്യോകെരെസ് ആണ് സ്വീഡന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് ഗ്യോകെരെസ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ സ്വീഡന് 10 പോയിന്റായി. നിലവിൽ ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണ് സ്വീഡൻ.
Read Moreകാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനായി പൊലിസ് ഇന്ന് കേസെടുക്കും
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലിസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക. കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുമ്പോൾ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എൽഡിഎഫ് പരാതി. കോൺഗ്രസും ആരോപണം ഏറ്റെടുത്തു. എന്നാൽ, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നൽകിയ പരാതിയിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗൺസിലിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാൽ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫിസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.
Read Moreകോൺഗ്രസിലെ പരാതിയും തർക്കങ്ങളും; ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും
ന്യൂഡൽഹി: കോൺഗ്രസിൽ ഹൈക്കമാൻഡ് നേതൃത്വത്തിൽ ചർച്ചയ്ക്ക് സാധ്യത. പാർട്ടിയിലോ കോൺഗ്രസിലോ മുന്നണിയിലോ ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്ന മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നതായാണ് സൂചന. ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും. ഈ വിഷയത്തിൽ ചർച്ച നടക്കാനാണ് സാധ്യത. ഈ സംവിധാനം വേണമെന്ന് നേരത്തെ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുൻഷി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്മേൽ മുഖ്യമന്ത്രിയുടെ നിലപാടും തേടും. അടൂർപ്രകാശിന്റെ നീക്കത്തിൽ വിഡി പക്ഷം കടുത്ത അതൃപ്തിയിലാണ്. അതേസമയം, മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കടുത്ത നിലപാട് തുടരുകയാണ് അടൂര് പ്രകാശ്. വി.ഡി. സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ അടൂർ പ്രകാശ് രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഡൽഹിയിൽ തുടരുകയാണ്. സണ്ണി ജോസഫും മല്ലികാർജുൻ ഖാർഗെയെ കണ്ട് സ്ഥിതിഗതികൾ…
Read More