‘ഇ​താ​ണോ ജ​നാ​ധി​പ​ത്യം?’ – കേ​ന്ദ്ര സ​ർ​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം പൂ​ർ​ണ​മാ​യും ത​ക​ർ​ക്ക​പ്പെ​ട്ടെ​ന്നും ഇ​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കു​മെ​തി​രെ ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ എം​പി​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി.

ഗ്യാ​നേ​ഷ് കു​മാ​റി​നെ​യും മ​റ്റ് ര​ണ്ട് ക​മ്മീ​ഷ​ണ​ർ​മാ​രെ​യും നേ​രി​ൽ കാ​ണു​ന്ന​തി​നാ​യി ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും മു​ന്നൂ​റോ​ളം എം​പി​മാ​ർ എ​ത്തി​യെ​ങ്കി​ലും പൊ​ലി​സ് ത​ങ്ങ​ളെ ത​ട​ഞ്ഞു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് ഏ​ക​ദേ​ശം 50 വാ​ര അ​ക​ലെ​വെ​ച്ചാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളെ ത​ട​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ ശ​ബ്ദ​ത്തെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. 300 എം​പി​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ൾ അ​വ​രെ ത​ട​യേ​ണ്ട സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് കൃ​ത്യ​മാ​യി ന​ട​ത്തു​ക എ​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ചു​മ​ത​ല.

എ​ന്നാ​ൽ 300 എം​പി​മാ​ർ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ൾ ഗ്യാ​നേ​ഷ് കു​മാ​ർ ഭ​യ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​ത്തി​ന് എ​ന്താ​ണ് അ​ർ​ഥ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വോ​ട്ട് മോ​ഷ്ടി​ച്ച് രാ​ജ്യ​ത്തെ ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

അ​മി​ത് ഷാ, ​മോ​ഹ​ൻ ഭാ​ഗ​വ​ത് എ​ന്നി​വ​ർ​ക്കൊ​പ്പം ഗ്യാ​നേ​ഷ് കു​മാ​റും ഇ​തി​ന് സ​ഹാ​യം ന​ൽ​കി​യെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കി​യെ​ന്ന കാ​ര്യം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ത​ങ്ങ​ളെ ത​ട​ഞ്ഞ പൊ​ലി​സു​കാ​ർ​ക്ക് പോ​ലും ബോ​ധ്യ​മു​ള്ള വ​സ്തു​ത​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

Related posts

Leave a Comment