രോഹിത്തില്ലാത്ത ചിത്രം പോസ്റ്റ് ചെയ്ത് കോഹ്‌ലി; രോഹിത്തെവിടെയെന്ന് ആരാധകർ

ലൗ​ഡ​ര്‍ഹി​ല്‍: ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌ലി​യും വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യും ക​ല​ഹ​മു​ണ്ടെ​ന്ന വാ​ര്‍ത്ത​ക​ള്‍ക്കി​ടെ കോഹ്​ലി പു​റ​ത്തു​വി​ട്ട ചി​ത്രം വി​വാ​ദ​മാ​യി. അ​മേ​രി​ക്ക​യി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ന്‍ ടീം ​അം​ഗ​ങ്ങ​ളി​ല്‍ ചി​ല​രു​ടെ ചി​ത്ര​മാ​ണ് കോ​ഹ്‌ലി ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

സ്‌​ക്വാ​ഡ് എ​ന്ന ത​ല​ക്കെ​ട്ടും ചി​ത്ര​ത്തി​ന് ന​ല്‍കി​യി​രു​ന്നു. ര​വീ​ന്ദ്ര ജ​ഡേ​ജ, ന​വ്ദീ​പ് സെ​യ്‌​നി, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ശ്രേ​യ​സ് അ​യ്യ​ര്‍, കൃണാ​ല്‍ പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, കെ.​എ​ല്‍.​രാ​ഹു​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു ഫോ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

രോ​ഹി​ത് ശ​ര്‍മ ഇ​ല്ലാ​തെ ചി​ല താ​ര​ങ്ങ​ളെ മാ​ത്രം ഉ​ള്‍ക്കൊ​ള​ളി​ച്ചു​ള​ള ഫോ​ട്ടോ​യെ ടീ​മെ​ന്ന് കോ​ഹ്‌​ലി​ക്ക് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. രോ​ഹി​ത് ഇ​ല്ലാ​തെ ഒ​രി​ക്ക​ലും ഇ​ന്ത്യ​ന്‍ ടീം ​കം​പ്ലീ​റ്റ് ആ​വി​ല്ലെ​ന്നും ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വെ​സ്റ്റ് ഇന്‍ഡീ​സി​നെ​തി​രേ ഫ്‌​ളോ​റി​ഡ​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ട്വന്‍റി 20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ടീം ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ഡ്ര​സ്സിം​ഗ് റൂ​മി​ല്‍ നി​ന്നും കോ​ലി ക​ളി​ക്കാ​ര്‍ക്കൊ​പ്പം ചി​ത്ര​മെ​ടു​ത്ത​ത്. രോ​ഹി​ത് എ​വി​ടെ​യെ​ന്ന് ആ​രാ​ധ​ക​ര്‍ രോ​ഹി​ത് ശ​ര്‍മ​യെ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് ആ​രാ​ധ​ക​ര്‍ ക​മ​ന്‍റ് ചെ​യ്യു​ക​യും ട്രോ​ള്‍ പോ​സ്റ്റു​ക​ളാ​ല്‍ മ​റു​പ​ടി ന​ല്‍കു​ക​യും ചെ​യ്യു​ക​യാ​ണി​പ്പോ​ള്‍.

‌നേരത്തെ ടീ​മി​നു​വേ​ണ്ടി മൈ​താ​ന​ത്തേ​ക്ക് ക​ളി​ക്കാ​നി​റ​ങ്ങു​ന്ന ചി​ത്രം ട്വിറ്ററിൽ പ​ങ്കു​വച്ച രോ​ഹി​ത് ര​ണ്ട് വാ​ച​ക​ങ്ങ​ളും കു​റി​ച്ചി​ട്ടി​രു​ന്നു. ഞാ​ന്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത് ടീ​മി​നു​വേ​ണ്ടി മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​നു​വേ​ണ്ടി​യാ​ണ് എ​ന്നാണ് രോ​ഹി​ത് ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

Related posts