മോ​ശം ഓ​വ​ർ നി​ര​ക്ക്: കോ​ഹ്‌​ലി​ക്ക് 12 ല​ക്ഷം രൂ​പ പി​ഴ

ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ൽ​സ​ര​ത്തി​ലെ മോ​ശം ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് 12 ല​ക്ഷം രൂ​പ പി​ഴ. ക്യാ​പ്റ്റ​ൻ കെ.​എ​ൽ.​രാ​ഹു​ലി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ൽ മ​ത്സ​രം പ​ഞ്ചാ​ബ് 97 റ​ൺ​സി​ന് ജ​യി​ച്ചി​രു​ന്നു.

ഐ​പി​എ​ൽ പ​തി​മൂ​ന്നാം എ​ഡി​ഷ​നി​ലെ ആ​ദ്യ സെ​ഞ്ചു​റി​യു​മാ​യി രാ​ഹു​ൽ ക​ളം നി​റ​ഞ്ഞ​പ്പോ​ൾ കിം​ഗ്സ് ഇ​ല​വ​ണ്‍ 20 ഓ​വ​റി​ൽ മൂ​ന്നി​ന് 206 റ​ണ്‍​സി​ലെ​ത്തി. 17 ഓ​വ​റി​ൽ 109 റ​ൺ​സി​ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ കിം​ഗ്സ് ഇ​ല​വ​ൺ എ​റി​ഞ്ഞി​ടു​ക​യും ചെ​യ്തു.

27 പ​ന്തി​ൽ 30 റ​ൺ​സ് നേ​ടി​യ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ആ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

Related posts

Leave a Comment