ജി​ല്ല​യി​ല്‍ വാ​ഹ​ന അ​പ​ക​ട​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കുന്നതിന് പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കുമെന്ന് ആ​ര്‍ടി​ഒ

കൊല്ലം: ജി​ല്ല​യി​ല്‍ വാ​ഹ​ന അ​പ​ക​ട​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് റീ​ജണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ വി. ​സ​ജി​ത്ത് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​നു​വ​ദ​നീ​യ പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ വെ​ളി​ച്ച​മു​ള്ള ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​തി​ന് 23 കേ​സു​ക​ളാ​ണ് എ​ടു​ത്ത​ത്.

എ​യ​ര്‍​ഹോ​ണ്‍ ഉ​പ​യോ​ഗം, ഫി​റ്റ്‌​ന​സ് പു​തു​ക്കാ​തെ​യു​ള്ള സ​ര്‍​വീ​സ്, ഇ​ന്‍​ഷ്വ​റ​ന്‍​സ് ഇ​ല്ലാ​ത്ത​വ, ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​ത്ത ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര, തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് 261ലേ​റെ കേ​സു​ക​ള്‍ എ​ടു​ത്തു. കോ​ണ്‍​ട്രാ​ക്ട് ക്യാ​രേ​ജു​ക​ളി​ല്‍ മു​ന്‍ പ​രി​ശോ​ധ​നാ​വേ​ള​യി​ല്‍ നീ​ക്കം ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ വീ​ണ്ടും ഘ​ടി​പ്പി​ച്ചാ​ല്‍ ക​ര്‍​ശ​ന ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

സി​റ്റി​യി​ല്‍ ഇ​നി ഓ​ട്ടോ​ക​ള്‍​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ല്‍​കി​ല്ല. പ​ഞ്ചാ​യ​ത്ത് പെ​ര്‍​മി​റ്റു​ള്ള​വ​യ്ക്ക് പാ​ര്‍​ക്കിം​ഗും അ​നു​വ​ദി​ക്കി​ല്ല. ഇ​വി​ടെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മീ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണം. ട്രാ​ക്ക് മു​ഖേ​ന ന​ട​ത്തു​ന്ന പ​രി​ശീ​ല​നം നേ​ടി​യ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രെ മാ​ത്ര​മേ സി​റ്റി​യി​ല്‍ ഓ​ടാ​ന്‍ അ​നു​വ​ദി​ക്കൂ.

തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.30ന് ​കൊ​ച്ചാ​ലും​മൂ​ട് റെ​ഡ്‌​ക്രോ​സ് സൊ​സൈ​റ്റി ഹാ​ളി​ല്‍ ബു​ക്ക് ചെ​യ്ത് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ആ​ര്‍ടി​ഒ അ​റി​യി​ച്ചു.

Related posts