ആഢംബര ജീവിതത്തിന് മോഷണം! മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ മോ​ഷ്ടി​ച്ച് വാ​ഹ​ന ഭാ​ഗ​ങ്ങ​ള്‍ വി​ല്പ​ന; കു​ട്ടി​ക്ക​ള്ള​നു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ കു​ടു​ങ്ങി

ആ​ലു​വ:​കൊ​ടി​കു​ത്തു​മ​ല​യി​ല്‍ നി​ന്നും മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ മോ​ഷ്ടി​ച്ച് വാ​ഹ​ന ഭാ​ഗ​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ള​ട​ക്കം മൂ​ന്ന് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി.

വ​ട​ക്കേ​ക്ക​ര ക​ള​രി​ക്ക​ല്‍ അ​മ്പ​ല​ത്തി​ന് സ​മീ​പം മ​ല​യി​ല്‍ വീ​ട്ടി​ല്‍ ആ​രോ​മ​ല്‍ (19), കു​ഞ്ഞി​ത്തൈ വ​ട​ക്കേ ക​ട​വ് ഭാ​ഗ​ത്ത്, മു​ല്ല​ശേ​രി വീ​ട്ടി​ല്‍ സ​തീ​ഷ് (22), എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കൂ​ടാ​തെ ഈ ​കേ​സി​ല്‍ പ്ര​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രു 15 കാ​ര​നും ഉ​ള്‍​പെ​ട്ടി​ട്ടു​ള്ള​ത്.

ചാ​ല​ക്കു​ടി, നെ​ടു​മ്പാ​ശേ​രി, വാ​രാ​പ്പു​ഴ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ​മാ​ന രീ​തി​യി​ലു​ള്ള മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പീ​ഡ​ന​ക്കേ​സി​ലും ആ​രോ​മ​ല്‍ പ്ര​തി​യാ​യി​രു​ന്നു.

സ​തീ​ഷ് വ​ട​ക്കേ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക് അ​റി​യി​ച്ചു. മോ​ഷ​ണ വ​സ്തു വി​റ്റു​കി​ട്ടു​ന്ന പ​ണം ആ​ഢം​ബ​ര ജീ​വി​ത​ത്തി​നാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം കൂ​ടി​യ​തി​നാ​ൽ ആ​ലു​വ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തോ​ളം പേ​രെ ആ​ലു​വ​യി​ൽ ര​ണ്ടു മാ​സ​ത്തി​ന​കം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സി​ഐ പി.​എ​സ്. രാ​ജേ​ഷ്, എ​സ്ഐ ആ​ര്‍. വി​നോ​ദ് , എ​എ​സ്ഐ​മാ​രാ​യ എം.​കെ. ബി​ജു, എ. ​ജൂ​ഡ്, രാ​ജേ​ഷ് കു​മാ​ര്‍, എ​സ്‌​സി​പി​ഒ ന​വാ​ബ്, സി​പി ഒ ​എ​ന്‍.​എ. മു​ഹ​മ്മ​ദ് അ​മീ​ര്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment