കുമാരനല്ലൂരിലൂടെ സഞ്ചരിക്കുന്നവർ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാ..! കു​മാ​ര​ന​ല്ലൂ​ർ അ​പ​ക​ട​മേ​ഖ​ല​യാ​കു​ന്നു

കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​ർ അ​പ​ക​ട​മേ​ഖ​ല​യാ​കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ ന​ട​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ചു ര​ണ്ട് പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കു​മാ​ര​ന​ല്ലൂ​ർ ഷി​നാ​സ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ മ​ക​ൻ ഷി​നാ​ജ് (37), പെ​രു​ന്പാ​യി​ക്കാ​ട് മ​ഠ​ത്തി​ൽ രാ​ജ​ന്‍റെ മ​ക​ൻ ഷെ​മീ​ർ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി 8.30നു ​എം​സി റോ​ഡി​ൽ ച​വി​ട്ടു​വ​രി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എം​എം റോ​ഡ് ലൈ​ൻ​സ് എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

എ​റ​ണാ​കു​ള​ത്തു നി​ന്നും കോ​ട്ട​യ​ത്തി​നു വ​രി​ക​യാ​യി​രു​ന്ന ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം ന​ഗ​ര​ത്തി​ൽ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ക​ട​ക​ൾ ബ്രെ​ഡ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഷി​നാ​ജും ഷെ​മീ​ർ ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഏ​റെ നേ​രം റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സ​വും ഇ​വി​ടെ അ​പ​ക​ടം ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment