കോന്നി ഉപതെരഞ്ഞെടുപ്പ്; 26 ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ശി​പാ​ര്‍​ശ

പ​ത്ത​നം​തി​ട്ട: കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 22 പ്ര​ശ്ന​ബാ​ധി​ത പോ​ളിം​ഗ് ബൂ​ത്തു​ക​ളും നാ​ല് പ്ര​ശ്ന സാ​ധ്യ​താ​ബൂ​ത്തു​ക​ളും ഉ​ള്‍​പ്പ​ടെ 26 ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ശി​പാ​ര്‍​ശ ന​ല്‍​കി.

ക​ള്ള​വോ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള​ള പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി വോ​ട്ടെ​ടു​പ്പ് സു​ഗ​മ​വും സു​താ​ര്യ​വു​മാ​ക്കു​ക​യാ​ണ് വെ​ബ് കാ​സ്റ്റിം​ഗി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​മു​ള്ള ബൂ​ത്തു​ക​ളി​ലെ​ത്തു​ന്ന ഓ​രോ വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന​തും ഉ​ള്‍​പ്പ​ടെ​യു​ള​ള മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും ത​ത്സ​മ​യം രേ​ഖ​പ്പെ​ടു​ത്തും.

മ​ല​യാ​ല​പ്പു​ഴ താ​ഴം എ​ന്‍​എ​സ്എ​സ് യു​പി സ്കൂ​ള്‍ (ബൂ​ത്ത്9), ഇ​ല​കു​ളം ജ​വ​ഹ​ര്‍​ലാ​ല്‍ മെ​മ്മോ​റി​യ​ല്‍ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ള്‍ (ബൂ​ത്ത് 20), വെ​ട്ടൂ​ര്‍ ഈ​സ്റ്റ് ശ്രീ​ധ​ര​ന്‍​പി​ള്ള മെ​മ്മോ​റി​യ​ന്‍ യു​പി സ്കൂ​ള്‍ (ബൂ​ത്ത് 25), എ​ലി​മു​ള്ളും​പ്ലാ​ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ള്‍ (ബൂ​ത്ത് 32), മ​ണ്ണീ​റ മാ​ര്‍ പി​ലോ​ക്സി​നോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യം (ബൂ​ത്ത് 33), തേ​ക്കു​തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ള്‍, ലോ​വ​ര്‍ ബി​ല്‍​ഡിം​ഗ് (ബൂ​ത്ത്34), വ​യ്യാ​റ്റു​പു​ഴ വി​ക​ഐ​ന്‍​എം​വി എ​ച്ച്എ​സ്എ​സ് തെ​ക്ക്ഭാ​ഗം (ബൂ​ത്ത്41), വ​യ്യാ​റ്റു​പു​ഴ വി​ക​ഐ​ന്‍​എം​വി എ​ച്ച്എ​സ്എ​സ് വ​ട​ക്ക് ഭാ​ഗം(​ബൂ​ത്ത്44), നീ​ലി​പി​ലാ​വ് എ​ല്‍​പി​എ​സ് (ബൂ​ത്ത്45), കൊ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ട്രൈ​ബ​ല്‍ ക​മ്യൂ​ണി​റ്റി ഹാ​ള്‍ (ബൂ​ത്ത് 50), ക​ട്ട​ച്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ള്‍ ( ബൂ​ത്ത് 51), ആ​ങ്ങ​മൂ​ഴി ഗു​രു​കു​ലം യു​പി സ്കൂ​ള്‍ ( ബൂ​ത്ത് 57), കൊ​ച്ചു​കോ​യി​ക്ക​ല്‍ എ​സ്എ​ന്‍​വി യു​പി​എ​സ് (ബൂ​ത്ത് 60) സീ​ത​ത്തോ​ട് കെ​ആ​ര്‍​പി​എം എ​ച്ച്എ​സ് (ബൂ​ത്ത് 62,63), മൂ​ന്നു​ക​ല്ല് എ​ല്‍​പി സ്കൂ​ള്‍ (ബൂ​ത്ത് 65), കൊ​ന്ന​പ്പാ​റ എ​ല്‍​പി സ്കൂ​ള്‍ (ബൂ​ത്ത് 85), വെ​ള്ള​പ്പാ​റ​അ​മൃ​ത എ​ല്‍​പി​എ​സ് (ബൂ​ത്ത് 106),ക​ല​ഞ്ഞൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സ് (ബൂ​ത്ത് 165), ക​ല​ഞ്ഞൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ (ബൂ​ത്ത്169), കൂ​ട​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് (186, 189) എ​ന്നീ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലും കു​ന്നി​ട യു​പി സ്കൂ​ളി​ലെ ബൂ​ത്ത് (145,146) ബൂ​ത്തു​ക​ളി​ലും, കു​റു​മ്പ​ക്ക​ര യു​പി സ്കൂ​ള്‍ ബൂ​ത്ത് (147, 148)എ​ന്നീ പ്ര​ശ്ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ലു​മാ​ണ് വെ​ബ് കാ​സ്റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​ക.

Related posts