ചാ​​​ര ഉ​​​പ​​​ഗ്ര​​​ഹം ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്രമം; വീണ്ടും പരാജയപ്പെട്ട് ഉത്തരകൊറിയ

സി​​​യൂ​​​ൾ: ചാ​​​ര ഉ​​​പ​​​ഗ്ര​​​ഹം ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് എ​​​ത്തി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു വീ​​​ണ്ടും തി​​​രി​​​ച്ച​​​ടി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ന​​​ട​​​ന്ന ഉ​​​പ​​​ഗ്ര​​​ഹ വി​​​ക്ഷേ​​​പ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

ഉ​​​പ​​​ഗ്ര​​​ഹം കൊ​​​റി​​​യ​​​ൻ ഉ​​​പ​​​ദ്വീ​​​പി​​​നും ചൈ​​​ന​​​യ്ക്കും ഇ​​​ട​​​യി​​​ലു​​​ള്ള ക​​​ട​​​ലി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണു. മൂ​​​ന്നു മാ​​​സം മു​​​ന്പ് ആ​​​ദ്യം വി​​​ക്ഷേ​​​പി​​​ച്ച ഉ​​​പ​​​ഗ്ര​​​ഹ​​​വും ക​​​ട​​​ലി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണി​​​രു​​​ന്നു. ഒ​​​ക്ടോ​​​ബ​​​റി​​​ൽ വീ​​​ണ്ടും ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്ന് പ്യോം​​​ഗ്യാം​​​ഗ് ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കെ​​​തി​​​രേ രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും ന​​​ട​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണു ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ കിം ​​​ജോം​​​ഗ് ഉ​​​ൻ ചാ​​​ര ഉ​​​പ​​​ഗ്ര​​​ഹ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment