കോ​ട്ടാ​ങ്ങ​ല്‍ ടി​ഞ്ചു മൈ​ക്കി​ള്‍ കൊ​ല​ക്കേ​സി​ല്‍ പ്ര​തി കു​റ്റ​ക്കാ​രൻ; സാ​ക്ഷി​ക​ളി​ല്ലാ​തി​രു​ന്ന കേ​സ് തെ​ളി​ഞ്ഞ​ത് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വി​ൽ

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി കോ​ട്ടാ​ങ്ങ​ലി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​ക്കൊ​ന്ന കേ​സി​ല്‍ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കോ​ട്ടാ​ങ്ങ​ല്‍ പു​ളി​മൂ​ട്ടി​ല്‍ ന​സീ​ര്‍ (നെ​യ്മോ​ന്‍- 44) നെ​യാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി (ഒ​ന്ന്) ജി.​പി. ജ​യ​കൃ​ഷ്ണ​നാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷ നാ​ളെ വി​ധി​ക്കും.

കൊ​ല​പാ​ത​കം, പീ​ഡ​നം, അ​തി​ക്ര​മി​ച്ചു​ക​യ​റ​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ തെ​ളി​ഞ്ഞ​താ​യി കോ​ട​തി ക​ണ്ടെ​ത്തി.​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഹ​രി​ശ​ങ്ക​ര്‍ പ്ര​സാ​ദ് ഹാ​ജ​രാ​യി. കോ​ട്ടാ​ങ്ങ​ല്‍ പു​ല്ലാ​ഞ്ഞി​പ്പാ​റ ക​ണ​യ​ങ്ക​ല്‍ വീ​ട്ടി​ല്‍ ടി​ഞ്ചു മൈ​ക്കി​ള്‍ (26) 2019 ഡി​സം​ബ​ര്‍ 15നാ​ണ് വീ​ടി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് സു​ഹൃ​ത്താ​യ ടി​ജി​ന്‍ ജോ​സ​ഫി​നൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ടി​ഞ്ചു. സം​ഭ​വ​ദി​വ​സം ടി​ജി​നും പി​താ​വും പു​റ​ത്തു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ടി​ഞ്ചു മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ. ഈ ​സ​മ​യം എ​ത്തി​യ ന​സീ​ര്‍ കി​ട​പ്പു​മു​റി​യി​ല്‍ വ​ച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പെ​ടു​ത്താ​ന്‍ ശ്ര​മി​ക്ക​വേ ക​ട്ടി​ലി​ല്‍ ത​ല ഇ​ടി​ച്ച് ടി​ഞ്ചു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. തു​ട​ര്‍​ന്ന് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം മു​ണ്ട് ക​ഴു​ത്തി​ല്‍ കു​രു​ക്കി മൃ​ത​ദേ​ഹം മു​റി​യു​ടെ മേ​ല്‍​ക്കൂ​ര​യി​ലെ ഇ​രു​മ്പ് ഹു​ക്കി​ല്‍ കെ​ട്ടി​ത്തൂ​ക്കി ന​സീ​ര്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

അ​ന്ന​ത്തെ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യും നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ണ്‍​ട്രോ​ള്‍ റൂം ​എ​സി​പി​യു​മാ​യ ആ​ർ. പ്ര​താ​പ​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലൈം​ഗി​ക പീ​ഡ​ന​വും കൊ​ല​പാ​ത​ക​വും ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.നേ​ര​ത്തേ ലോ​ക്ക​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ണ്‍ സു​ഹൃ​ത്ത് ടി​ജി​നെ കു​റ്റാ​രോ​പി​ത​നാ​ക്കി​യാ​ണ് മു​ന്നോ​ട്ടു​പോ​യ​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടി​ജി​ന് ഏ​റെ പീ​ഡ​ന​ങ്ങ​ള്‍ ഏ​ല്‍​ക്കേ​ണ്ടി​വ​ന്നു. ടി​ജി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് 2020 ഫെ​ബ്രു​വ​രി​യി​ല്‍ അ​ന്വേ​ഷ​ണം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ല്പി​ച്ചു.

ദൃ​ക്സാ​ക്ഷി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​മി​ക​വാ​ണ് ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ന​സീ​റി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളും ശാ​രീ​രി​ക​പീ​ഡ​ന​വും ന​ട​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ​തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​ദി​വ​സം വീ​ടി​ന് സ​മീ​പ​ത്ത് സാ​ന്നി​ധ്യം സം​ശ​യി​ക്ക​പ്പെ​ട്ട മൂ​ന്നു​പേ​രെ തു​ട​ര്‍​ച്ച​യാ​യി ചോ​ദ്യം​ചെ​യ്തു. ഇ​തി​ല്‍ പ്ര​ദേ​ശ​വാ​സി​യാ​യ ന​സീ​റും ഉ​ണ്ടാ​യി​രു​ന്നു.

ടി​ഞ്ചു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ല്‍ 53 മു​റി​വ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച കെ​ട്ടി​ന്‍റെ ശൈ​ലി ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ന​സീ​റി​ലേ​ക്ക് അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലെ​ത്തി​ച്ചു.

Related posts

Leave a Comment