പ​ണം ക​ടം കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; ദമ്പതികളെ ആക്രമിച്ച് ആശുപത്രിയിൽ കയറ്റി;സംഭവുമായി ബന്ധപ്പെട്ട രണ്ടുപേരെ പൊക്കി പോലീസ്

കൊ​ട്ടാ​ര​ക്ക​ര: വീ​ടു​ക​യ​റി ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ എ​ഴു​കോ​ൺ പോ​ലീ​സ് പി​ടി​കൂ​ടി.

ക​രീ​പ്ര ഏ​റ്റു​വാ​യ്കോ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ബി​ജു ഭ​വ​ന​ത്തി​ൽ സ​ജി​കു​മാ​റി​നേ​യും ഭാ​ര്യ​യേ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി

നെ​ടു​മ​ൺ​കാ​വ് ഏ​റ്റു​വാ​യ്കോ​ട് സു​നി​ൽ ഭ​വ​ന​ത്തി​ൽ സു​നി​ൽ​കു​മാ​ർ (27), നെ​ടു​മ​ൺ​കാ​വ് ഏ​റ്റു​വാ​യ്കോ​ട് സു​നി​ൽ​ഭ​വ​ന​ത്തി​ൽ മ​ണി​യ​ൻ (54) എ​ന്നി​വ​രെ​യാ​ണ് എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ണം ക​ടം കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ഴു​കോ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശി​വ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡുചെ​യ്തു.

Related posts

Leave a Comment