ബാ​ലി​ക​യെ തട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സ്: പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പിഴയും

കൊ​ല്ലം: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. മ​ണ്ണൂ​ർ ത​ട​ത്ത​രി​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ക​രി​പ്പ​റ്റി​ച്ചി​റ വി​ജ​യ​നെ​യാ​ണ് (38) മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് (പോ​ക്സോ സ്പെ​ഷ​ൽ) കോ​ട​തി ജ​ഡ്ജി ഇ.​ബൈ​ജു വി​ധി​ച്ച​ത്.

2014 ഏ​പ്രി​ൽ 26നാ​യി​രു​ന്നു സം​ഭ​വം. പ​തി​മൂ​ന്നു​കാ​രി​യെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ശാ​സ്താം​കോ​ട്ട പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് എ​ട്ട് രേ​ഖ​ക​ളും ഏ​ഴ് സാ​ക്ഷി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി കെ.​പി.​ജ​ബ്ബാ​ർ, ജി.​സു​ഹോ​ത്ര​ൻ, അ​ന്പി​ളി ജ​ബ്ബാ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts