പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വ​ല്യ​പ്പ​ന് 28 വ​ർ​ഷം ത​ട​വ്! കോട്ടയം മുണ്ടക്കയത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​മ്മ​യു​ടെ അ​ച്ഛ​ന് 28 വ​ർ​ഷം ക​ഠി​ന ത​ട​വും 3.02 ല​ക്ഷം രൂ​പ പി​ഴ​യും.

മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ 12 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണു കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ഒ​ന്ന് ജ​ഡ്ജി കെ.​എ​ൻ. സു​ജി​ത്ത് ശി​ക്ഷ വി​ധി​ച്ച​ത്.

2020 സെ​പ്റ്റം​ബ​ർ 19 മു​ത​ൽ 2020 ഒ​ക്ടോ​ബ​ർ 26 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

അ​തി​ജീ​വി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​ര​നും കോ​ണ്‍​വ​ന്‍റി​ൽ​നി​ന്നാ​ണു വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്ന​ത്.

അ​വ​ധി​ക്കാ​ല​ത്ത് ഇ​രു​വ​രും മാ​താ​പി​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്ത് വീ​ട്ടി​ൽ വ​ന്ന് നി​ന്നി​രു​ന്ന​പ്പോ​ഴാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ച്ഛ​ൻ പീ​ഡി​പ്പി​ച്ച​ത്.

ഒ​രു ദി​വ​സം വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ, കു​ട്ടി കു​ളി​ക്കു​ന്പോ​ൾ അ​ച്ഛ​ൻ ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​ത് ക​ണ്ടു. തു​ട​ർ​ന്ന് മ​ക​ളോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഇ​ൻ​സ്പെ​ക്ട​ർ വി. ​ഷൈ​ൻ​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പോ​ക്സോ വ​കു​പ്പി​ലെ ആ​റാം വ​കു​പ്പ് പ്ര​കാ​രം 20 വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം.

പി​ഴ അ​ട​ച്ചി​ല്ല​ങ്കി​ൽ ര​ണ്ട് വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പോ​ക്സോ പ​ത്താം വ​കു​പ്പ് പ്ര​കാ​രം അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം.

ഐ​പി​സി 506 (പി) ​വ​കു​പ്പ് പ്ര​കാ​രം മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വും 2000 രൂ​പ പി​ഴ​യും അ​ട​യ്ക്കാ​നു​മാ​ണ് ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എം.​എ​ൻ. പു​ഷ്ക​ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related posts

Leave a Comment