ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടിനെ കൈവിട്ട് വിദേശ ടൂറിസ്റ്റുകൾ;കോ​വ​ളം തീ​ര​ത്തി​ന് ന​ഷ്ട​ത്തി​ന്‍റെ സീ​സ​ൺ


വി​ഴി​ഞ്ഞം: അ​ന്യ​നാ​ടു​ക​ളി​ൽ നി​ന്ന് ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടു​കാ​ണാ​നെ​ത്തി​യി​രു​ന്ന​വ​രും കൈ​വി​ട്ട വി​നോ​ദ​സ​ഞ്ചാ​ര സീ​സ​ണെ ക​ട​ൽ വ​ഴി ലോ​കം ചു​റ്റു​ന്ന​വ​രു​മാ​യി വ​ന്നു പോ​യി​രു​ന്ന ആ​ഡം​ബ​ര ക​പ്പ​ലു​ക​ളും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല.

വി​ഴി​ഞ്ഞം തീ​ര​ത്തു​കാ​രെ എ​ല്ലാ​വ​ർ​ഷ​വും സൈ​റ​ൺ മു​ഴ​ക്കി ഉ​ണ​ർ​ത്താ​ൻ സീ​സ​ണി​ൽ ര​ണ്ടും മൂ​ന്നും പ്രാ​വ​ശ്യം തു​റ​മു​ഖ​ത്ത​ടു​ത്തി​രു​ന്ന ഐ​ല​ന്‍റ് സ്കൈ​യും ക്ലി​പ്പ​ർ ഒ​ഡീ​സി​യും ലി ​പൊ​ണ​ന്‍റും ഇ​ക്കു​റി വി​ഴി​ഞ്ഞ​ത്തെ മ​റ​ന്നു .

കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​ന്നി​രു​ന്ന ആ​ഢം​ബ​ര ക​പ്പ​ലു​ക​ൾ അ​വ​സാ​നി​ക്കാ​റാ​യ സീ​സ​ണി​ൽ ഇ​നി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ധി​കൃ​ത​ർ​ക്കി​ല്ല.

കോ​വ​ളം അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​നും ത​ല​സ്ഥാ​ന ന​ഗ​രി​ക്കും ഉ​ണ​ർ​വു പ​ക​രാ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ട​ൽ വ​ഴി നൂ​റ് ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ എ​ത്തി​യി​രു​ന്നു. ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ​തി​വു​പോ​ലെ ഇ​ക്കു​റി​യും അ​ന്വേ​ഷ​ണ​വു​മാ​യി വി​ഴി​ഞ്ഞ​ത്തു വ​ന്ന​തോ​ടെ 2019 ന്‍റെ അ​വ​സാ​ന​മോ 2020ന്‍റെ ആ​ദ്യ​മോ സ​ഞ്ചാ​രി​ക​ളു​മാ​യി ക​പ്പ​ൽ അ​ടു​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ഇ​തു​വ​രെ​യും യാ​തൊ​ര​റി​യി​പ്പും അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ചി​ല്ല.

എ​ന്നാ​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​ത്ത​വ​ണ കോ​വ​ള​ത്തി​ന്‍റെ​യും സീ​സ​ൺ. ഇം​ഗ്ല​ണ്ട്, റ​ഷ്യ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​തി​വു​കാ​രാ​യ കു​റെ പ്രാ​യം ചെ​ന്ന​വ​ർ വ​ന്നെ​ങ്കി​ലും യു​വാ​ക്ക​ളു​ടെ അ​സാ​ന്നി​ധ്യം പ്രൗ​ഢി​കു​റ​ച്ചു.

നോ​ട്ട്നി​രോ​ധ​ന​വും പ്ര​ള​യ​വും നി​പ്പ​യും ഓ​ഖി​യു​മെ​ല്ലാം ന​ൽ​കി​യ തി​രി​ച്ച​ടി​യി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ പ​റ്റാ​ത്ത കോ​വ​ള​ത്തി​ന് സ​ഞ്ചാ​രി​ക​ൾ കു​റ​ഞ്ഞ​ത് കൂ​ടു​ത​ൽ പ്ര​ഹ​ര​മാ​യി.

Related posts

Leave a Comment