ത​രൂ​ർ ഇ​ല്ലെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം പി​ടി​ക്കാ​ൻ സു​രേ​ഷ് ഗോ​പി; 2024ലും തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ സാധ്യത

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്കാ​ൻ ശ​ശി ത​രൂ​ർ താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ലം ഏ​തു​വി​ധ​ത്തി​ലും കൈ​ക്ക​ലാ​ക്കാ​ൻ ഒ​രു​ങ്ങി ബി​ജെ​പി.

അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി തൂ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സു​രേ​ഷ് ഗോ​പി​യെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് ബി​ജെ​പി ആ​ലോ​ചി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​വും തൃ​ശൂ​രു​മാ​ണ് ബി​ജെ​പി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ വ​യ്ക്കു​ന്ന​ത്. മു​ന്പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വ​ച്ചി​രു​ന്നു.

പ​ത്ത​നം​തി​ട്ട​യും മാ​വേ​ലി​ക്ക​ര​യും പാ​ല​ക്കാ​ടും ബി​ജെ​പി​ക്ക് പ്ര​തീ​ക്ഷ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​ക്ക് ന​ല്ല വോ​ട്ട് വി​ഹി​ത​മു​ണ്ട്.

അ​തേ​സ​മ​യം ആ​റ്റി​ങ്ങ​ലി​ൽ കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ട്. നി​ല​വി​ലെ യു​ഡി​എ​ഫ് എം​പി അ​ടൂ​ർ പ്ര​കാ​ശ് മ​ണ്ഡ​ലം മാ​റി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് വി.​മു​ര​ളീ​ധ​ര​നെ ആ​റ്റി​ങ്ങ​ലി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ നീ​ക്ക​മെ​ന്ന​റി​യു​ന്നു.

അ​തേ​സ​മ​യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തു നി​ന്ന് മാ​റി നി​ൽ​ക്കു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശ​ശി ത​രൂ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു ത​ന്നെ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

എ​ന്നാ​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം വ​ന്നാ​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് സീ​റ്റാ​ണ് ത​രൂ​ർ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment