പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ട​ൻ; സു​ധാ​ക​ര​നെ​ന്ന് സൂ​ച​ന; റോജിയും പരിഗണനയിൽ


തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കെ.​സു​ധാ​ക​ര​ൻ ത​ന്നെ​യെ​ത്തു​മെ​ന്ന് സൂ​ച​ന. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ഹൈ​ക്ക​മാ​ൻ​ഡി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​ണ്.

നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​പ്പ​റ്റി പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ശോ​ക് ച​വാ​ൻ സ​മി​തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ആ​രു​ടേ​യും പേ​ര് നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് താ​രി​ഖ് അ​ൻ​വ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ പേ​രും ഉ​യ​ർ​ന്നു വ​ന്നെ​ങ്കി​ലും ഹൈ​ക്ക​മാ​ൻ​ഡ് സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രെ​ന്ന് പ്ര​ഖ്യാ​പി​ക്കും.

റോ​ജി എം ​ജോ​ണും പരിഗണനയിൽ
അതേസമയം കെ ​പി സി ​സി അ​ദ്ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കെ ​സു​ധാ​ക​ര​നൊ​പ്പം റോ​ജി എം ​ജോ​ണി​ന്‍റെ പേ​രും ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ര്‍​ത്ഥി​സം​ഘ​ട​ന​യാ​യ എ​ന്‍ എ​സ് യു​വി​ൽ രാ​ഹു​ൽ​ഗാ​ന്ധി തി​ര​ഞ്ഞെ​ടു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യി അ​ദ്ധ്യ​ക്ഷ​നാ​യ ആ​ളാ​ണ് റോ​ജി എം ​ജോ​ണ്‍. രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ടു​പ്പ​മു​ള്ള നേ​താ​വ് കൂ​ടി​യാ​ണ് റോ​ജി.

കെ ​പി സി ​സി അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഗ്രൂ​പ്പ് നേ​താ​ക്ക​ളു​മാ​യു​ള്ള സ​മ​വാ​യ ച​ർ​ച്ച​ക​ൾ ഹൈ​ക്ക​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​ക്കി​രു​ന്നു.

ലോ​ക്ക് ഡൗ​ൺ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള്ത​തി​ലേ​ക്കു വ​രാ​തെ ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു താ​രി​ഖ് അ​ൻ​വ​ർ ഗ്രൂ​പ്പ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

ച​ർ​ച്ച​യി​ൽ ഗ്രൂ​പ്പ് നേ​താ​ക്ക​ൾ ആ​രു​ടേ​യും പേ​രു​ക​ൾ ഒ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ല്ലെ​ന്നാ​ണ് സൂ​ച​ന. അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ച്ച ശേ​ഷം ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​ർ അ​ട​ക്കം താ​ഴെ ത​ട്ടി​ലും സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു പ​ണി ന​ട​ത്തും.

Related posts

Leave a Comment