മതവും ജാതിയും അറിയില്ല, ജന്മം നല്‍കിയ അച്ഛനെയും അമ്മയേയും അറിയില്ല! അനാഥക്കുട്ടികളെ കൃഷ്ണനായും രാധികമാരായും അണിനിരത്തി സിസ്റ്റര്‍ ഫബിയോള ഫാബ്രി

പ​ള്ളു​രു​ത്തി: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​ന​ത്തി​ൽ അ​നാ​ഥ​ക്കു​ട്ടി​ക​ളെ കൃ​ഷ്ണ​നാ​യും രാ​ധി​ക​മാ​രാ​യും അ​ണി​നി​ര​ത്തി സി​സ്റ്റ​ർ ഫ​ബി​യോ​ള ഫാ​ബ്രി ന​ട​ത്തി​യ ശോ​ഭ​ായാ​ത്ര കൊ​ച്ചി​ക്കാ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മ​ത​വും ജാ​തി​യും അ​റി​യാ​ത്ത, ജ​ന്മം ന​ൽ​കി​യ അ​ച്ഛ​നെ​യും അ​മ്മ​യേ​യും പോ​ലും തി​രി​ച്ച​റി​യാ​ത്ത ബീ​ച്ച് റോ​ഡി​ലു​ള്ള ആ​ശ്വാ​സ് ഭ​വ​നി​ലെ ബാ​ല്യ​ങ്ങ​ളെ​യാ​ണ് കൃ​ഷ്ണ​നാ​യും രാ​ധി​ക​മാ​രാ​യും അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

തെ​രു​വി​ൽ​നി​ന്ന് ക​ണ്ടെ​ടു​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളെ​യും സ​ർ​ക്കാ​ർ അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഏ​ൽ​പ്പി​ക്കു​ന്ന കു​ട്ടി​ക​ളെ​യു​മാ​ണ് ആ​ശ്വാ​സ് ഭ​വ​നി​ൽ സി​സ്റ്റ​ർ ഫ​ബി​യോ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ര​ക്ഷി​ച്ചു​പോ​രു​ന്ന​ത്.

അ​പ്പോ​സ്തോ​ലി​ക് സി​സ്റ്റേ​ഴ്സ് ഓ​ഫ് ക​ണ്‍​സോ​റ്റ എ​ന്ന ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യ ക്രൈ​സ്ത​വ സ​ന്യ​സ്ത സ​ഭ കേ​ര​ള​ത്തി​ൽ ശാ​ഖ ആ​രം​ഭി​ച്ച​പ്പോ​ൾ ജ​ന്മ​ദേ​ശ​മാ​യ ഇ​റ്റ​ലി​യി​ൽ​നി​ന്നാ​ണ് സി​സ്റ്റ​ർ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. 65 കു​ട്ടി​ക​ളും നാ​ല് ക​ന്യാ​സ്ത്രീ​ക​ളും 25ഓ​ളം സ​ഹാ​യി​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ആ​ശ്വാ​സ് ഭ​വ​ൻ.

Related posts