ഭരണത്തണലിലെ നേതാവിന്‍റെ അഴിഞ്ഞാ ട്ടം..! കെഎസ്ഡി​പി​യി​ലെ വ​നി​താജീ​വ​ന​ക്കാ​രോ​ട് ജീവനക്കാരന്‍റെ ലൈംഗീക ചേഷ്ടകൾ; പരാതി പറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും

ആ​ല​പ്പു​ഴ: കെഎസ്ഡി​പി​യി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത ജീ​വ​ന​ക്കാ​രോ​ട് ഭ​ര​ണാ​നു​കൂ​ല തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​നും സ്ഥാ​പ​ന​ത്തി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​യു​മാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി.

മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കെഎസ്ഡി​പി​യി​ലെ വൈ​റ്റ​മി​ൻ എ ​പ്ലാ​ന്‍റി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ ശു​ചീ​ക​ര​ണ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ജീ​വ​ന​ക്കാ​ര​ൻ അ​സ​ഭ്യം പ​റ​യു​ക​യും മോ​ശ​മാ​യ പ​ദ​ങ്ങ​ളു​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​താ​യി കാ​ട്ടി ആ​ല​പ്പു​ഴ വ​നി​ത സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ച് ഡ്ര​ഗ്സ് ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ എ​ഐ​ടി​യു​സി​യും കെഎസ്ഡി​പി എം​ഡി​യ്ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചാ​ൽ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വ​നി​താ സെ​ല്ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്.

ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​ക്തി സ്ഥാ​പ​ന​ത്തി​ൽ നേ​ര​ത്തെ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് മാ​നേ​ജ്മെ​ന്‍റി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യൂ​ണി​യ​ൻ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ത​ള്ളി​ക്ക​ള​യു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts