കുരുക്കു മുറുക്കി റിപ്പോര്‍ട്ട്..! തോമസ്ചാണ്ടിയുടെ ഭൂമികൈയേറ്റം; കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് കൈയേറ്റം സ്ഥിരീകരിക്കുന്നത്

ആ​ല​പ്പു​ഴ: റി​സോ​ർ​ട്ട് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യ്ക്ക് സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി​കൈ​യേ​റ്റം സ്ഥി​രീ​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​ത്. അ​ഞ്ചു​പേ​ജ​ട​ങ്ങു​ന്ന റി​പ്പോ​ർ​ട്ടി​ൽ 2014-നു ​മു​ന്പും ശേ​ഷ​വു​മു​ള്ള കൈ​യേ​റ്റ​ത്തെ കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്.

കാ​ർ പാ​ർ​ക്കിം​ഗി​നും വ​ഴി​ക്കു​മാ​യി വ​യ​ൽ നി​ക​ത്തി​യെ​ന്നും ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വാ​ങ്ങാ​തെ റി​സോ​ർ​ട്ടി​നു സ​മീ​പ​ത്തെ നീ​ർ​ച്ചാ​ൽ വ​ഴി തി​രി​ച്ചു​വി​ട്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലൂ​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ച​തും നി​യ​മം ലം​ഘി​ച്ചാ​ണെ​ന്നും പ​റ​യു​ന്നു.

ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ 2008-ൽ ​റി​സോ​ർ​ട്ടി​ലേ​ക്ക് ക​ര​മാ​ർ​ഗം റോ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും 2011-നു ​ശേ​ഷ​മാ​ണ് പ​ടി​പ​ടി​യാ​യി അ​പ്രോ​ച്ച് റോ​ഡും പാ​ർ​ക്കിം​ഗ് ഏ​രി​യ​യും ഉ​ണ്ടാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. 2012-ൽ ​അ​ന്പ​ല​പ്പു​ഴ ത​ഹ​സീ​ൽ​ദാ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​നെ ഉ​ദ്ധ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ആ​രം​ഭി​ക്കു​ന്ന​തു ത​ന്നെ

. 2014-ൽ ​പ്ര​ദേ​ശ​ത്ത് നി​ലം​നി​ക​ത്ത​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ന്ന​ത്തെ ക​ള​ക്ട​ർ പ​ത്മ​കു​മാ​ർ നി​ലം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യെ​ങ്കി​ലും ആ​ർ​ഡി​ഒ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. പ​ല​യി​ട​ത്തു​മു​ള്ള നി​ലം നി​ക​ത്തി​യ​ത് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ന്‍റെ മു​ൻ​വ​ശം പോ​ള അ​ടി​യാ​തി​രി​ക്കു​ന്ന​തി​ന് ബോ​യ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് എ​ടു​ത്തു​മാ​റ്റ​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് ഇ​തു സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​ല​പ്പു​ഴ ആ​ർ​ഡി​ഒ അ​നു​മ​തി ന​ല്കി​യി​രു​ന്ന​ത്.

ഇ​ത് മ​ത്സ്യ​ബ​ന്ധ​നം, യാ​ത്രാ​സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യെ ബാ​ധി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​ല​പ്പു​ഴ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തും ഈ ​സ്ഥ​ല​ത്ത് നി​ല​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നെ​റ്റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കാ​യ​ൽ വ​ഴി​യു​ള്ള ജ​ല​യാ​ന​ങ്ങ​ൾ​ക്കു​ള്ള യാ​ത്രാ​സ്വാ​ത​ന്ത്ര്യ​ത്തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Related posts