കെഎസ്ആർടിസി ബ​സി​ന് നേ​രേ ക​ല്ലേ​റ് പ​തി​വ്; അ​മ്പലം​കു​ന്നി​ൽ എ​ത്തുമ്പോൾഷ​ട്ട​ർ ഇ​ടാ​ൻ ക​ണ്ട​ക്ട​റു​ടെ അ​ഭ്യ​ർ​ഥ​ന

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ന്പ​ലം​കു​ന്നി​ലെ​ത്തു​ന്പോ​ൾ യാ​ത്ര​ക്കാ​രോ​ട് ക​ണ്ട​ക്ട​റു​ടെ അ​ഭ്യ​ർ​ഥ​ന കേ​ട്ടാ​ൽ ആ​രും ത​മാ​ശ​യ​യാ​യി ക​രു​ത​രു​ത്. അ​ങ്ങ​നെ ക​രു​തി​യ​വ​ർ​ക്കെ​ല്ലാം ക​ല്ലേ​റി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​നു​ഭ​വ​മാ​ണ് പ​റ​യാ​നു​ള്ള​ത്.

കു​റേ​ദി​വ​സ​ങ്ങ​ളാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​ത്രം അ​ന്പ​ലം​കു​ന്നി​ലെ​ത്തു​ന്പോ​ൾ പു​റ​ത്തു​നി​ന്ന് ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ​യാ​ണ് ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പ​ണി ഇ​ര​ട്ടി​യാ​യ​ത്. ടി​ക്ക​റ്റ് ന​ൽ​കു​ന്ന ജോ​ലി കൂ​ടാ​തെ യാ​ത്ര​ക്കാ​രോ​ടെ​ല്ലാം വ​രാ​ൻ​പോ​കു​ന്ന അ​പ​ക​ടം മു​ൻ​കൂ​ട്ടി അ​റി​യി​ക്കേ​ണ്ട മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം​കൂ​ടി ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ക​യാ​ണ്.

ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ അ​ക്ര​മി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും നി​യ​മ​പ​ര​മാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് പോ​ലീ​സി​നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കും. മ​നോ​നി​ല തെ​റ്റി​യ വൃ​ദ്ധ​നാ​ണ് ക​ല്ല് എ​റി​യു​ന്ന​തെ​ന്നും അ​യാ​ളു​ടെ ബ​ന്ധു ഇ​വി​ടെ കു​റേ​നാ​ൾ മു​ന്പ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് മ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ​ത്രെ വൃ​ദ്ധ​ൻ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രേ മാ​ത്രം ക​ല്ലേ​റ് ന​ട​ത്തു​ന്ന​ത്.

Related posts