എടത്വ: കപ്പലിലും ബസിലുമായി വിവിധ ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ. കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഈ മാസം നിരവധി ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എടത്വ: കപ്പലിലും ബസിലുമായി വിവിധ ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി എടത്വ ഡിപ്പോ. കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഈ മാസം നിരവധി ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വിനോദയാത്രകള്‍ക്ക് ഒപ്പം ഭക്തര്‍ക്കായി തീര്‍ഥാടനയാത്രകളും കൂടാതെ സഞ്ചാരികളുടെ ഇഷ്ട പാക്കേജായ കപ്പല്‍ യാത്രയും വരെ സജ്ജമാക്കിയിട്ടുണ്ട്. ഈ മാസം തന്നെ നിരവധി യാത്രകള്‍ക്ക് ഡിപ്പോ ഒരുങ്ങി ക്കഴിഞ്ഞു. മിതമായ നിരക്കില്‍ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. മൂന്നാർ, ഇഞ്ചത്തൊട്ടി, അഞ്ചുരുളി, രാമക്കല്‍മേട്, അതിരപ്പള്ളി വാഴച്ചാല്‍, മലക്കപ്പാറ, പൊന്മുടി, കപ്പല്‍ യാത്ര എന്നിവടങ്ങളിലേക്ക് വിനോദയാത്രയും ഭക്തര്‍ക്കായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂർ, വടക്കുംനാഥന് എന്നീ തീര്ഥാടനകേന്ദ്രങ്ങളിലേക്കുമാണ് യാത്രകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ഒക്ടോബര്‍ രണ്ടിന് ഗുരുവായൂർ, വടക്കുംനാഥ ക്ഷേത്രം 880 രൂപയാണ് ചാര്‍ജ്. രാവിലെ 4.30 ന് പോയി രാത്രി 10 ന് തിരികെ എത്തും. നാലിന് മൂന്നാർ, ചതുരംഗപ്പാറ 910 രൂപയാണ്ചാര്‍ജ്. ഏഴിന് മൂന്നാർ, ചതുരംഗപ്പാറ 910 രൂപ യാണ് ചാര്‍ജ്. 10 ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം 720 രൂപയാണ് ചാര്‍ജ്. രാവിലെ 4.30 ന് പോയി രാത്രി 10 ന് തിരികെ എത്തും. 11 ന് അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ 1020 രൂപ, 17 ന് അഞ്ചുരുളി, രാമക്കല്‍ മേട് 700 രൂപ യാണ് ചാര്‍ജ്.
രാവിലെ 5 ന് പോയി രാത്രി 10 ന് തിരികെ എത്തും.18 ന് കപ്പല്‍ യാത്ര 2870 രൂപ.ഒക്ടോബര്‍ 20, 21 എന്നീ രണ്ടു ദിവസങ്ങളായി മൂന്നാർ, മറയൂര്‍, കാന്തല്ലൂര്‍ 3140 രൂപയാണ് ചാര്‍ജ്. 25 ന് വടാട്ട്പ്പാറ, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മിനി സ്വിറ്റ്സര്‍ലാന്‍ഡ് 850 രൂപയാണ് ചാര്‍ജ്. രാവിലെ 5 ന് പോയി രാത്രി 10 ന് തിരികെ എത്തും.
31 ന് പൊന്മുടി, 1050 ആണ് ചാര്‍ജ്. രാവിലെ 4.30 ന് പോയി രാത്രി 10 ന് തിരികെ എത്തും. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഉല്ലാസയാത്രകള്‍ വളരെ വേഗത്തില്‍ ഹിറ്റായി മാറുകയായിരുന്നു. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്. ഫോണ്‍:7034042576, 9188933752.
