ആലപ്പുഴ- കൊല്ലം ചെയിൻ സർവീസിനായി കായംകുളം ഡിപ്പോയിലെ  ദീർഘദൂര  ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ  നി​ർ​ത്ത​ലാക്കുന്നു; പ്ര​തി​ഷേ​ധവുമായി യാത്രക്കാർ

കാ​യം​കു​ളം: കെഎസ്്ആ​ർ​ടി​സി കാ​യം​കു​ളം ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ആ​ല​പ്പു​ഴ കൊ​ല്ലം ചെ​യി​ൻ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ വ​രെ നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.

രാ​വി​ലെ 6.15 ന് ​മു​തു​കു​ളം വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഗു​രു​വാ​യൂ​ർ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, 6.10ന് ​സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ളേ​ജ് വ​രെ​യു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, രാ​വി​ലെ അ​ഞ്ചി​നു​ള്ള എ​റ​ണാ​കു​ളം ഫാ​സ്റ്റ് , ആ​റി​നു​ള്ള തി​രു​വ​ന​ന്ത​പു​രം ഫാ​സ്റ്റ്, 8.45 ന് ​എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത്.

15 മി​നി​റ്റ് ഇ​ട​വി​ട്ട് കൊ​ല്ലം-​ആ​ല​പ്പു​ഴ ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യാ​ത്ര​ക്കാ​ർ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കും. ഗു​രു​വാ​യൂ​ർ ഫാ​സ്റ്റ് ഉ​ൾ​പ്പ​ടെ നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

തു​ണ്ട​ത്തി​ൽ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള എം​എ​ൽ​എ​യാ​യി​രി​ക്കെ​യാ​ണ് മു​തു​കു​ളം വ​ഴി ഗു​രു​വാ​യൂ​ർ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. 45 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ബ​സ് നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഗു​രു​വാ​യൂ​ർ, അ​മൃ​ത സ​ർ​വീ​സ് അ​ട​ക്ക​മു​ള്ള ബ​സു​ക​ൾ കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് മി​ക​ച്ച വ​രു​മാ​ന​മാ​ണ് ന​ൽ​കു​ന്ന​ത്. അ​മൃ​ത​യി​ലേ​ക്കു​ള്ള ബ​സ് നി​ർ​ത്തു​ന്ന​ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന സാ​ധ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ​യാ​ണ് ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

Related posts