കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചിട്ടു ഒരുമാസം പിന്നിടുമ്പോള്‍ ജില്ലയിലെ സ്വകാര്യ ബസ് മേഖല സ്തംഭനാവസ്ഥയിലേക്ക്. ജില്ലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താത്ത ഗ്രാമീണ മേഖലയില്‍ ഒഴികെയുള്ള മുഴുവന്‍ സ്വകാര്യ ബസ് സര്‍വീസുകളും വലിയ നഷ്ടത്തിലാണ് മുന്നോട്ടു പോകുന്നത്.
ഓരാ മേഖലകളിലും ബസുകളുടെ സര്‍വീസ് കളക്ഷനെ ഇതു വലിയ തോതില്‍ ബാധി്ച്ചിട്ടുണ്ട്. 25 ശതമാനത്തോളം ബസുകള്‍ പൂര്‍ണമായും സര്‍വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ബാക്കിയുള്ള ബസുകളെ ഭാഗികമായി ബാധിച്ചു. കോട്ടയം- എറണാകുളം, വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയെതുടര്ന്നു സര്‍വീസ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. കോട്ടയം – കറുകച്ചാല്‍ – മല്ലപ്പള്ളി, കോട്ടയം- ചങ്ങനാശേരി, കോട്ടയം- ഏറ്റുമാനൂര്‍- പാലാ, കോട്ടയം- ചേര്‍ത്തല, കോട്ടയം കല്ലറ – ചേര്‍ത്തല, കോട്ടയം- മെഡിക്കല്‍ കോളജ് വൈക്കം, കോട്ടയം- കുമളി, പാലാ- പൊന്‍കുന്നം, പാലാ- വൈക്കം, വൈക്കം- എറണാകുളം എന്നി റൂട്ടികളില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കാണ് പ്രിയദര്‍ശിനി പദ്ധതി വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്. ചില ബസുകള്‍ കനത്ത നഷ്ടം ഭയന്ന് ട്രിപ്പുകള്‍ വെട്ടിച്ചുരുക്കിയ സാഹചര്യവുമുണ്ട്.
രാവിലെയും വൈകുന്നേരങ്ങളിലും ബസുകളില്‍ വനിത യാത്രക്കാരില്ലാത്ത സാഹചര്യമാണ്. സ്വകാര്യബസുകളുമായി മത്സരച്ചോടിയിരുന്ന പഴയ ഷെഡ്യൂള്‍ ക്രമമാണ് ഇപ്പോഴും കെഎസ്ആര്‍ടിസിക്ക്. ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കാമെന്ന് നിര്‍ദ്ദേശം വിവിധ കോണുകളില്‍ നിന്നും ഉയര്ന്നി
ട്ടുണ്ടെങ്കിലും തുടര്‍നടപടികളുണ്ടായിട്ടില്ല. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ വിദ്ഗധ സമിതി നിയോഗിച്ചിട്ടുണ്ട്. 45ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തീരുമാനം വരുമ്പോഴേയ്ക്ക് നഷ്ടം കുമിഞ്ഞുകൂടുമെന്ന ആശങ്കയും സ്വകാര്യ ബസ് മേഖലയ്ക്കുണ്ട്.
വരുമാനത്തിലും ശമ്പളത്തിലും കുറവ്
വരുമാനത്തില്‍ കുറവുണ്ടായതിനൊപ്പം ബസ് ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ തോതില്‍ കുറവുണ്ടായിട്ടുണ്ട്. മൂന്നു ജീവനക്കാരുണ്ടായിരുന്ന ചില ബസുകളില്‍ ജീവനക്കാരുടെ എണ്ണം രണ്ടായി കുറച്ചു. ഇതിനു പുറമെ 1200 രൂപ ദിവസക്കൂലി ലഭിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ക്കു ലഭിക്കുന്ന കൂലിയിലും കുറവുണ്ടായിട്ടുണ്ട്.
വനിത യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ ഇവര്‍ക്കൊപ്പം ഇടസമയങ്ങളില്‍ യാത്ര ചെയ്തിരുന്ന പുരുഷന്മാരുടെ ടിക്കറ്റുകളും സ്വകാര്യ ബസുകള്‍ക്കു നഷ്്ടപ്പെട്ടിരിക്കുന്ന സ്ഥിതിയാണെന്നും തൊഴിലാളികള്‍ പറയുന്നു. അവരും കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. ജില്ലയിലെ ചില റൂട്ടുകളില്‍ ബസ് സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ ഡീസല്‍ നിറയ്ക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നു ബസുടമകള്‍ പറയുന്നു.
ഇതിനു പുറമെ തൊഴിലാളികളുടെ കൂലി, മറ്റു ചെലവുകള്‍ക്കു പണം വേറെ കണ്ടെത്തേണ്ട സ്ഥിതിയാണ്. പല ദിവസങ്ങളിലും നഷ്ടം സഹിച്ചാണ് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കുന്നത്. പഠന സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നവരെ ഈ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമോയെന്ന ആശങ്കയും ബസുടമകള്‍ക്കുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ബസുടമ പ്രതിനിധികളും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും സ്വകാര്യ ബസ് മേഖല കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന കാര്യം മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ അയവു വരുത്താന്‍ സര്്ാരിന്റെ ഭാഗത്തു നിന്നും അനുകൂലമായി നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസുടമകളും തൊഴിലാളികളും.
