കോ​ട്ട​യ​ത്ത് അ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ന്‍ ന​ഗ​ര​സ​ഭ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ തെ​രു​വു​നാ​യ ഭീ​ഷ​ണി​ക്ക് അ​റു​തി വ​രു​ത്താ​ന്‍ ന​ഗ​ര​സ​ഭ. അ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ​ക​ളെ പി​ടി​കൂ​ടാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മ​നം.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നാ​യ​പി​ടു​ത്ത​ത്തി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ​യാ​ണ് നാ​യ്ക്ക​ളെ പി​ടി​ക്കാ​നാ​യി നി​യ​മി​ക്കു​ന്ന​ത്. ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ക്ര​മ​ണ​കാ​രി​ക​ളാ​യ നാ​യ്ക്ക​ളെ​യാ​കും പി​ടി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ പി​ടി​ക്കു​ന്ന നാ​യ്ക്ക​ളെ ത​ത്കാ​ലം എ​ബി​സി സെ​ന്‍ററു​ക​ളി​ല്‍ പാ​ര്‍​പ്പി​ക്കും.

ന​ഗ​ര​ത്തി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം. തെ​രു​വു നാ​യ്ക്ക​ള്‍​ക്കാ​യി ഷെ​ല്‍​ട്ട​ര്‍ എ​ന്ന ന​ഗ​ര​സ​ഭ​യു​ടെ 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​കും. തെ​രു​വി​ല്‍ നി​ന്നും പി​ടി​ക്കു​ന്ന നാ​യ്ക്ക​ള്‍​ക്ക് താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ​യൊ​ക്കെ അ​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ് ഷെ​ല്‍​ട്ട​ര്‍ പ​ദ്ധ​തി​.

കാ​ല​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ല്‍ തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. ശാ​സ്ത്രീ റോ​ഡ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, നാ​ഗ​മ്പ​ടം ബ​സ് സ്റ്റാ​ന്‍​ഡ്, തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ്, കോ​ടി​മ​ത മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങി​യ ആ​ളു​ക​ള്‍ ഏ​റെ എ​ത്തു​ന്നി​ട​ങ്ങ​ളെ​ല്ലാം തെ​രു​വു നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്. ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന ഇ​വ ക​ഴി​ഞ്ഞ ദി​വ​സം നാ​ഗ​മ്പ​ടം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന്റെ സീ​റ്റു​ക​ള്‍ ക​ടി​ച്ചു കീ​റി ന​ശി​പ്പി​ച്ചി​രു​ന്നു.

നാ​ഗ​മ്പ​ടം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള മേ​ല്‍​പ്പാ​ല​മാ​ണ് നാ​യ്ക്ക​ളു​ടെ പ്ര​ധാ​ന വി​ശ്ര​മ കേ​ന്ദ്രം. തി​ര​ക്കി​ട്ട് റെ​യി​ല്‍ വേ ​സ്റ്റേ​ഷ​നി​ലേ​ക്കോ, ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്കോ മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ നാ​യ്ക്ക​ളെ ച​വി​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് നാ​യ്ക്ക​ളി​ങ്ങ​നെ പെ​രു​കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. എ​ബി​സി സെ​ന്‍ററു​ക​ള്‍ കൂ​ടു​ത​ലാ​യി ആ​രം​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും നി​ല​വി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍ പോ​ലും കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.

ആ​ളു​ക​ള്‍​ക്ക് ഭ​യ​മി​ല്ലാ​തെ ന​ഗ​ര​ത്തി​ല്‍ ഇ​റ​ങ്ങി ന​ട​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​യാ​ണ് നി​ല​വി​ലെ ന​ട​പ​ടി​യു​ടെ ല​ക്ഷ്യം. പ​ല​രും വീ​ടു​കൡ വ​ള​ര്‍​ത്തു​ന്ന നാ​യ്ക്ക​ള്‍​ക്ക് പ്രാ​യ​മാ​കു​മ്പോ​ഴോ അ​വ​ര്‍​ക്ക് പ​രി​ച​രി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യം വ​രു​മ്പോ​ഴോ ന​ഗ​ര​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​ത് പ​തി​വാ​ണ്. അ​തും നാ​യ്ക്ക​ള്‍ പെ​രു​കാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment