കെഎ​സ്ആ​ർടിസിയി​ൽ ശ​മ്പ​ളബി​ൽ ത​യാ​റാ​ക്കാ​ൻ പു​തി​യ മാ​ന​ദ​ണ്ഡം; പെ​ൻ​ഷ​ൻ​കാ​ർ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ൽ ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കാ​ൻ പു​തി​യ മാ​ന​ദ​ണ്ഡം ഏ​ർ​പ്പെ​ടു​ത്തി. ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കു​ന്ന​തി​ന് ഈ ​മാ​സം മു​ത​ൽ മാ​റ്റം വ​രു​ത്തു​ക​യാ​ണ്.

എ​ല്ലാ മാ​സ​വും ഒ​ന്നു മു​ത​ൽ മാ​സാ​വ​സാ​ന ദി​വ​സം വ​രെ​യു​ള്ള ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ക​ണ​ക്കാ​ക്കി​യാ​ണ് ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കി കൊ​ണ്ടി​രു​ന്ന​ത്.

ഒ​ക്ടോ​ബ​ർ മു​ത​ൽ 25 മു​ത​ൽ അ​ടു​ത്ത മാ​സം 26 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ൾ ക​ണ​ക്കാ​ക്കി​യാ​ണ് ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കു​ന്ന​ത്.

അ​തി​ന് മു​ന്നോടി​യാ​യി ഈ ​മാ​സം ഒ​ന്നു മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ശ​മ്പ​ള ബി​ൽ ആ​ണ് ത​യാ​റാ​ക്കു​ന്ന​ത് . ഈ ​മാ​സം 12 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കും ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കു​ക​യും ശ​മ്പ​ളം അ​നു​വ​ദി​ക്കു​ക​യും ചെ​യ്യും.

16 ഫി ​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്യാ​ത്ത​വ​ർ​ക്ക് സ​പ്ലി​മെ​ന്‍ററി​യാ​യാ​ണ് ശ​മ്പ​ള ബി​ൽ ത​യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ 16 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി തി​ക​യാ​ത്ത​വ​രു​ടെ ശ​മ്പ​ളം വൈ​കു​ക​യും ചെ​യ്യും.

ഈ ​മാ​സ​ത്തെ അ​വ​സാ​ന ആ​റ് ദി​വ​സ​ങ്ങ​ൾ അ​ടു​ത്ത മാ​സ​ത്തി​ലേ​യ്ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ണ് പ​തി​നാ​റ് ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി എ​ന്ന​ത് പ​ന്ത്ര​ണ്ടാ​ക്കി ചു​രു​ക്കി​യ​ത്.

കെഎസ്ആർടിസി: പെ​ൻ​ഷ​ൻ​കാ​ർ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ലെ പെ​ൻ​ഷ​ൻ​കാ​രും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​രും ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം .

ജി​ല്ലാ ഓ​ഫീ​സ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലാ​ണ് മ​സ്റ്റ​റിം​ഗ് . എ​ന്നാ​ൽ ഇ​ത്ത​വ​ണ ന​വം​ബ​ർ മാ​സ​ത്തെ ആ​ദ്യ ഏ​ഴു പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഡി​പ്പോ​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ (ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റു​ക​ളി​ലി​ല്ല ) എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്താം.

കു​ടും​ബ പെ​ൻ​ഷ​ൻ കാ​ർ ഏ​തെ​ങ്കി​ലും ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, എടിഒ ​മു​ത​ൽ മു​ക​ളി​ലു​ള്ള ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രി​ലാ​രു​ടെ​യെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

60 ക​ഴി​ഞ്ഞ കു​ടം​ബ പെ​ൻ​ഷ​ൻ​കാ​ർ പു​ന​ർ വി​വാ​ഹം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന സാ​ക്ഷ്യ​പ​ത്ര​വും ഹാ​ജ​രാ​ക്ക​ണം. ആ​ദ്യ​ത്തെ ഏ​ഴ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ പി​ന്നീ​ട് ജി​ല്ലാ ഓ​ഫീ​സി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം.

Related posts

Leave a Comment