കെ​എ​സ്ആ​ര്‍​ടി​സി ഇ​നി മ​ല​യാ​ളം മാ​ത്രം പ​റ​യും

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ഔ​ദ്യോ​ഗി​ക ഭാ​ഷ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​മാ​ക്കു​ന്നു. കേ​ര​ള​പി​റ​വി ദി​നം മു​ത​ല്‍ ന​ട​പ്പാ​ക്കാ​നാ​ണ് ശ്ര​മം. ഭ​ര​ണ ഭാ​ഷ മ​ല​യാ​ള​മാ​ക്കി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും കെ​എ​സ്ആ​ര്‍​ടി​സി ഇ​തു​വ​രെ അ​ത് ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. ഇം​ഗ്ലീ​ഷി​ല്‍ ത​ന്നെ​യാ​ണ് ആ​ശ​യ​വി​നി​മ​യം. അ​തി​നു മാ​റ്റം വ​രു​ക​യാ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ഭ​ര​ണ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ യൂ​ണി​റ്റു​ക​ളി​ലേ​ക്ക​യ​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

ഓ​ഫി​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇ​നി പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ലാ​യി​രി​ക്കും. ഹാ​ജ​ര്‍ പു​സ്ത​ക​വും മ​ല​യാ​ള​ത്തി​ലാ​യി​രി​ക്ക​ണം. സ്യൂ​ട്ട് ര​ജി​സ്റ്റ​ര്‍ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ലേ​ക്ക് മാ​റ്റ​ണം. വി​വ​രാ​വ​കാ​ശ നി​യ​മം ര​ജി​സ്റ്റ​ര്‍ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. സേ​വ​നാ​വ​കാ​ശം സം​ബ​ന്ധി​ച്ച ബോ​ര്‍​ഡ് മ​ല​യാ​ള​ത്തി​ലാ​ക്ക​ണം.

ഓ​ഫി​സ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സീ​ലു​ക​ള്‍ മ​ല​യാ​ള​ത്തി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഇം​ഗ്ലീ​ഷി​ലും ത​യാ​റാ​ക്ക​ണം. ഓ​ഫി​സ​ര്‍​മാ​രു​ടെ​യും ഓ​ഫി​സു​ക​ളു​ടെ​യും ബോ​ര്‍​ഡു​ക​ള്‍ ആ​ദ്യ​പ​കു​തി​യി​ല്‍ മ​ല​യാ​ള​ത്തി​ലും ര​ണ്ടാം പ​കു​തി ഇം​ഗ്ലീ​ഷി​ലും എ​ഴു​ത​ണം. വാ​ഹ​ന​ത്തി​ന്‍റെ ബോ​ര്‍​ഡു​ക​ള്‍ മു​ന്‍​ഭാ​ഗ​ത്ത് മ​ല​യാ​ള​ത്തി​ലും പി​ന്‍​ഭാ​ഗ​ത്ത് അ​തേ വ​ലി​പ്പ​ത്തി​ല്‍ ഇം​ഗ്ലീ​ഷി​ലും എ​ഴു​തി പ്ര​ദ​ര്‍​ശി​പ്പി​ക്കും.

മ​ല​യാ​ള പ​ത്ര​ങ്ങ​ളി​ല്‍ കൊ​ടു​ക്കു​ന്ന പ​ര​സ്യ​ങ്ങ​ള്‍, ടെ​ന്‍​ഡ​ര്‍ ഫോ​മു​ക​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ലാ​യി​രി​ക്ക​ണം. പെ​ന്‍​ഷ​ന്‍ ര​ജി​സ്റ്റ​ര്‍ പൂ​ര്‍​ണ​മാ​യും മ​ല​യാ​ള​ത്തി​ലാ​ക്ക​ണം. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍, കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ള്‍, ഹൈ​ക്കോ​ട​തി, സു​പ്രീം​കോ​ട​തി, അ​ന്യ​രാ​ജ്യ​ങ്ങ​ള്‍, അ​വി​ട​ത്തെ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ക​ളി​ലേ​ക്ക് ഇം​ഗ്ലീ​ഷി​ല്‍ ക​ത്തെ​ഴു​താം. എ​ന്നാ​ല്‍, അ​വ​യു​ടെ ഫ​യ​ല്‍ കു​റി​പ്പു​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ ത​യാ​റാ​ക്കി സൂ​ക്ഷി​ക്ക​ണം.

Related posts

Leave a Comment