കി​ട്ടാ​ക്ക​നി​യാ​കു​മോ കോ​ട്ട​യ​ത്തി​ന് കു​ടി​വെ​ള്ളം; ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി​വ​ര​ണ്ടു;​ മ​ണി​മ​ല​യാ​റി​ലെ കാ​ഴ്ച ഞെ​ട്ടി​ക്കു​ന്ന​ത്


കോ​ട്ട​യം: ജി​ല്ല​യി​ലെ ജ​ലസ്രോതസുകൾ വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​രും നാ​ളു​ക​ളി​ല്‍ കു​ടി​വെ​ള്ള​ത്തി​നു ക​ടു​ത്ത ക്ഷാ​മം നേ​രി​ടും. പ​ല​യി​ട​ങ്ങ​ളും കി​ണ​റു​ക​ളും വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി. പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ല്‍ ആ​റു​ക​ളി​ലെ വെ​ള്ളം താ​ഴ്ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. മീ​ന​ച്ചി​ലാ​ര്‍, മ​ണി​മ​ല​യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. മീ​ന​ച്ചി​ലാ​റി​ല്‍ ഈ​രാ​റ്റു​പേ​ട്ട, അ​മ്പാ​റ ഭാ​ഗ​ങ്ങ​ലി​ല്‍ ഒ​ഴു​ക്കുനി​ല​ച്ച് മ​ണ​ല്‍​തി​ട്ട​ക​ള്‍ തെ​ളി​ഞ്ഞു.

ഒ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ജ​ലം മ​ലി​ന​മാ​യി തു​ട​ങ്ങി. മ​ണി​മ​ല​യാ​റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്ന് പ​ല​യി​ട​ത്തും മ​ണ​ല്‍​തി​ട്ട​ക​ള്‍ തെ​ളി​ഞ്ഞു. മു​ണ്ട​ക്ക​യം ക​ല്ലേ​പ്പാ​ല​ത്തു നി​ന്നും നോ​ക്കി​യി​ല്‍ ആ​റ്റി​ല്‍ വെ​ള്ളം വ​റ്റി പാ​റ​ക്കൂ​ട്ട​ങ്ങ​ളാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ രൂ​ക്ഷ​മാ​യാ​ല്‍ ആ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും വ​റ്റി വ​ര​ളും.

മീ​ന​ച്ചി​ലാ​റി​നെ​യും മ​ണി​മ​ല​യാ​റി​നെ​യും ആ​ശ്ര​യി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളും ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ല​യി​ട​ത്തും മ​ണ​ല്‍​ചാ​ക്കു​ക​ള്‍ നി​ര​ത്തി വെ​ള്ളം ത​ട​ഞ്ഞ് നി​ര്‍​ത്തി​യാ​ണ് ജ​ല​വി​ത​ര​ണ​ത്തി​നാ​യി ജ​ലം സം​ഭ​രി​ച്ചു നി​ര്‍​ത്തു​ന്ന​ത്. ഇ​രു ആ​റു​ക​ളു​ടെ​യും കൈ​വ​ഴി​ക​ളാ​യ തോ​ടു​ക​ളും വ​റ്റി​വ​ര​ണ്ടു. തു​ലാ​മ​ഴ നേ​ര​ത്തെ നി​ന്ന​തും വെ​യി​ലിന്‍റെ കാ​ഠി​ന്യം കൂ​ടി​യ​തു​മാ​ണ് ഇ​ത്ര​യും നേ​ര​ത്തെ വെ​ള്ളം വ​റ്റാ​ന്‍ കാ​ര​ണം.

കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് മു​ത​ലെ​ടു​ക്കാ​ന്‍ ഒ​രു​ങ്ങി കു​ടി​വെ​ള്ള വി​ത​ര​ണ​ക്കാ​രും രം​ഗ​ത്തെ​ത്തി കു​ടി​വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ, വി​ല കൊ​ടു​ത്ത് ടാ​ങ്ക​റി​ല്‍ വെ​ള്ള​മെ​ത്തി​ക്ക​ണം. 1000 ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് 300 രൂ​പ ന​ല്‍​ക​ണം, ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 3000 ലി​റ്റ​ര്‍ ജാ​റി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ന് 1000 മു​ത​ല്‍ 1200 വ​രെ​യും. ഇ​ത്ത​ര​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച​താ​ണോ​യെ​ന്ന​തും ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു.

ശു​ദ്ധ​ജ​ല​മെ​ന്ന ത​ര​ത്തി​ല്‍ വി​ത​ര​ണം ന​ട​ത്തു​ന്ന വെ​ള്ളം പാ​റ​ക്കു​ള​ങ്ങ​ള്‍, തോ​ടു​ക​ള്‍, കു​ള​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ടു​ക്കു​ന്ന​താ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. ​ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെയും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​ന്‍ ക​ഴി​യു. വി​ല്പ​ന​യ്ക്കു എ​ടു​ക്കു​ന്ന സ്ഥ​ല​ത്തെ വെ​ള്ളം ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച് ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മാ​ണ് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി പി​ക്ക​പ്പ് വാ​നു​ക​ള്‍, മി​നി ലോ​റി​ക​ള്‍, ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ എ​ന്നി​വ നി​ര​ത്തു​ക​ളി​ലു​ണ്ട്.

Related posts

Leave a Comment